പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാർത്ഥിയായി തുടരുമെന്ന് എ കെ ഷാനിബ്

Anjana

Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി തുടരുമെന്ന് എ കെ ഷാനിബ് വ്യക്തമാക്കി. നിലവിൽ പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് നാമനിർദ്ദേശ പത്രിക നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി സരിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

എന്നാൽ, സ്വതന്ത്രസ്ഥാനാർത്ഥിയായ ഷാനിബ് മത്സരത്തിൽ നിന്നും പിന്മാറി എൽഡിഎഫിന് പിന്തുണ നൽകണമെന്ന് പി സരിൻ ആവശ്യപ്പെട്ടു. കോൺഗ്രസിനോട് വിയോജിപ്പുള്ള വോട്ടുകൾ വിഭജിക്കപ്പെടരുതെന്നും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കരുതെന്നും സരിൻ അഭിപ്രായപ്പെട്ടു. ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട്‌ മൂന്ന് മുന്നണികളും പത്രിക സമർപ്പിച്ച് കഴിഞ്ഞതോടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് എൽഡിഎഫിന്റെ ആദ്യതെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ സംസ്ഥാന നേതൃയോഗവും ഇന്ന് പാലക്കാട്‌ നടക്കുന്നുണ്ട്. ആദ്യലാപ്പിൽ മുന്നിലെത്തിയെന്ന വലിയ ആത്മവിശ്വാസത്തിലാണ് യൂഡിഎഫ് ക്യാമ്പ്. കൂടുതൽ മുതിർന്ന നേതാക്കളെ അടക്കം മണ്ഡലത്തിൽ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് മൂന്ന് മുന്നണികളുടേയും തീരുമാനം.

Story Highlights: AK Shanib to continue as independent candidate in Palakkad by-election, nomination paper to be submitted today

Leave a Comment