എ കെ ഷാനിബ് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും; തീരുമാനം ഇന്ന് പ്രഖ്യാപിക്കും

Anjana

AK Shanib Congress rebel candidate

കോൺഗ്രസ് പാർട്ടി വിട്ട എ കെ ഷാനിബ് മത്സരരംഗത്തേക്കിറങ്ങുന്നു. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് ഷാനിബ് ട്വന്റി ഫോറിനോട് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഇക്കാര്യത്തിൽ കൂടിയാലോചിച്ചായിരിക്കും തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, ഒരുപാട് പ്രവർത്തകർ പിന്തുണയുമായി വരുന്നുണ്ടെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ലെന്നും, എന്നാൽ ജനങ്ങൾ വിചാരിച്ചാൽ പാർട്ടിക്ക് തിരുത്തേണ്ടിവരുമെന്നും ഷാനിബ് അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് തിരിച്ചടി നേരിടുമെന്നും അദ്ദേഹം പ്രവചിച്ചു. സിപിഎമ്മിൽ ചേരാൻ തീരുമാനമെടുത്തില്ലെന്ന് ഷാനിബ് വീണ്ടും ആവർത്തിച്ചു. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് – വടകര – ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്ന് ഷാനിബ് ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും, കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക താല്പര്യം മാത്രമായി കോൺഗ്രസ് മാറിയിരിക്കുന്നുവെന്നും, പി സരിൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാരണത്തിന്റെ പേരിലല്ല രാജിവെക്കുന്നതെന്നും, നിവൃത്തിക്കേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: AK Shanib, former Congress member, to contest as rebel candidate in upcoming by-election

Leave a Comment