എൻസിപി മന്ത്രി മാറ്റം: അന്തിമ തീരുമാനം പ്രസിഡന്റ് എടുക്കുമെന്ന് എ കെ ശശീന്ദ്രൻ

Anjana

AK Saseendran NCP ministerial change

എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്നും പുറത്ത് വരുന്നത് ഭാവനകൾ മാത്രമാണെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കുമെന്നും എല്ലാ വശവും ആലോചിച്ചേ തീരുമാനം എടുക്കൂ എന്നും ശശീന്ദ്രൻ വ്യക്തമാക്കി. തീരുമാനം വരും വരെ ആരും മാറുന്നുമില്ല, ആരും ചേരുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കുമെന്നും ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം അദ്ദേഹം ഒഴിയുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകളെ നിഷേധിക്കുകയാണ് ശശീന്ദ്രൻ ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

Story Highlights: AK Saseendran denies discussions on ministerial change in NCP, stating final decision rests with party president

Leave a Comment