അജ്മാനിൽ ഫോൺ തട്ടിപ്പ് സംഘം പിടിയിൽ; 15 പേർ അറസ്റ്റിൽ

Anjana

Ajman phone scam arrest

യുഎഇയിലെ അജ്മാൻ എമിറേറ്റിൽ ഫോൺ വഴി തട്ടിപ്പ് നടത്തിയ 15 അംഗ സംഘം പൊലീസിന്റെ വലയിലായി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്. തട്ടിപ്പിനായി ഉപയോഗിച്ച 19 മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തു.

ബാങ്ക് അക്കൗണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനയാണ് സംഘം ആളുകളെ വിളിച്ചിരുന്നത്. തുടർന്ന് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പിടിയിലായവരെല്ലാം ഏഷ്യൻ സ്വദേശികളാണെന്ന് അജ്മാൻ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ് ഒരിക്കലും ഫോൺ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങളോ ഒടിപി, പിൻ നമ്പറുകൾ, ബാങ്ക് വിശദാംശങ്ങളോ ആവശ്യപ്പെടാറില്ലെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഫോൺ വഴി അത്തരം വിവരങ്ങൾ ആരെങ്കിലും ചോദിച്ചാൽ നൽകരുതെന്നും അധികൃതർ ഓർമിപ്പിച്ചു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പുലർത്താൻ പൗരന്മാരോട് പൊലീസ് അഭ്യർത്ഥിച്ചു.

Story Highlights: 15-member phone scam gang arrested in Ajman, UAE for impersonating police and defrauding victims

Leave a Comment