ക്യാംപസ് സംഘർഷങ്ങൾ: മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ എഐഎസ്എഫ്

ക്യാംപസ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് അഭിപ്രായപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ഉന്നയിച്ചത്. നിരന്തരമായി സംഘർഷങ്ങളിൽ പങ്കെടുക്കുന്നവരെ തള്ളിപ്പറയുന്നതിനു പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ക്യാമ്പസുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തുവരുന്ന അക്രമവാർത്തകൾ അപമാനകരമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്, പുനലൂർ എസ്എൻ കോളേജ്, കോഴിക്കോട് നാദാപുരം ഗവ.

കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ് എന്നിവിടങ്ങളിൽ നടന്ന സംഘർഷങ്ങൾ പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് പറഞ്ഞു. സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കാനേ സഹായിക്കുകയുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി.

  പി.വി. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വൈകും; കാരണം ഇതാണ്

തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയ വില നൽകേണ്ടി വരുമെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകി. നാലുവർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവടുവയ്ക്കുന്ന കാലത്ത് അക്രമി സംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കാൻ ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Related Posts
കിഫ്ബി വിവാദം: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്; രാഷ്ട്രീയ കേരളം വീണ്ടും ചൂടുപിടിക്കുന്നു
KIIFB controversy

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചത് രാഷ്ട്രീയ Read more

ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കാൻ പാടില്ലായിരുന്നു; മസാല ബോണ്ട് കേസിൽ ഇ.പി. ജയരാജൻ
Masala Bond case

മസാല ബോണ്ട് കേസിൽ ഇ.ഡി.യുടെ നടപടിക്കെതിരെ ഇ.പി. ജയരാജൻ രംഗത്ത്. ഇ.ഡി.യുടെ വാർത്താക്കുറിപ്പ് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സന്ദീപ് വാര്യർ; നിയമനടപടിക്ക് ഒരുങ്ങുന്നു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും
രാഹുലിനോട് രാജി ആവശ്യപ്പെടില്ല; നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read more

രാഹുൽ വിഷയമാക്കേണ്ട, അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്: വി.ടി. ബൽറാം
V. T. Balram

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് വി.ടി. ബൽറാം. അതിജീവിതക്കെതിരായ സൈബർ Read more

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് വി.ഡി. സതീശൻ
KIIFB Masala Bond

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. Read more

രാഹുൽ ഈശ്വറിൻ്റെ അറസ്റ്റിനെ പിന്തുണച്ച് മുരളീധരൻ; ബിജെപിക്കെതിരെയും വിമർശനം
K Muraleedharan

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ച കേസിൽ Read more

  ബിജെപിക്ക് തിരിച്ചടി; ജില്ലാ നേതാവ് സിപിഐഎമ്മിലേക്ക്
ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ; ഇ.ഡി നോട്ടീസിന് കടലാസിന്റെ വിലപോലുമില്ലെന്ന് വിമർശനം
Rajmohan Unnithan

ജോൺ ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. തനിക്കെതിരെ ഒരു Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണവും ഗർഭവും ചർച്ചയാക്കേണ്ടതില്ല; വികസനത്തിന് പ്രാധാന്യം നൽകുമെന്ന് സുരേഷ് ഗോപി
local election development

തദ്ദേശ തിരഞ്ഞെടുപ്പിൽ വികസന വിഷയങ്ങൾക്കായിരിക്കും ബിജെപി പ്രാധാന്യം നൽകുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. Read more

മലബാറിലെ ആദ്യ വനിതാ എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു
Kanathil Jameela passes away

മുസ്ലിം സമുദായത്തിൽ നിന്നുള്ള മലബാറിലെ ആദ്യ വനിതാ എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. Read more