തിരുച്ചിറപ്പള്ളിയില് വിമാന ലാന്ഡിങ്ങിനിടെ സാങ്കേതിക തകരാര്; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു

നിവ ലേഖകൻ

Air India hydraulic failure

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില് വിമാന ലാന്ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്നത്തില് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഹൈഡ്രോളിക് ഫൈലിയര് ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എയര് ഇന്ത്യയുടെ AXB 613 വിമാനം രണ്ട് മണിക്കൂര് 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത് ഇന്ധനം തീര്ക്കാനായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിമാനം 5. 40നാണ് പുറപ്പെട്ടത്. ലാന്ഡിംഗ് ഗിയര് ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്നം.

സംഭവത്തില് വ്യോമയാന മന്ത്രാലയവും സിവില് എവിയേഷന് മേധാവിയും റിപ്പോര്ട്ട് തേടിയിട്ടുണ്ട്. വിമാനം പറന്നുയര്ന്ന ഉടന് തന്നെ പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്ഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാല് ഇന്ധനം തീര്ക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി -ഷാര്ജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാര്ജയിലെത്തിച്ചു.

തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാര്ജയിലേക്ക് കൊണ്ടുപോയത്. വിമാനത്തിന് സാങ്കേതിക തകരാര് ഉണ്ടെന്ന് അറിഞ്ഞയുടന് തന്നെ സിവില് ഏവിയേഷന് മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന് നിര്ദേശം നല്കിയിരുന്നു. ലാന്ഡിംഗിന് മുന്പായി 20 ആംബുലന്സുകള് ഉള്പ്പെടെ തയാറാക്കിയിരുന്നു.

സുരക്ഷിത ലാന്ഡിംഗിനെ വിമാനത്താവളത്തിലുള്ള മുഴുവന് പേരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്.

Story Highlights: DGCA launches internal investigation into Air India plane’s hydraulic failure during landing in Tiruchirappalli

Related Posts
എയർ ഇന്ത്യ വിമാനാപകടം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസമായി ഡോ. ഷംഷീർ വയലിന്റെ സഹായം
Ahmedabad Air India crash

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബത്തിന് Read more

ലണ്ടൻ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധ
Air India food poisoning

ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. Read more

അഹമ്മദാബാദ് വിമാന ദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു; എയർ ഇന്ത്യക്ക് വീഴ്ച പറ്റിയെന്ന് ഡിജിസിഎ
Ahmedabad plane crash

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 Read more

എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
Air India safety

എയർ ഇന്ത്യ വിമാനങ്ങളിലെ സുരക്ഷാ വീഴ്ചയിൽ ഡിജിസിഎയുടെ കണ്ടെത്തൽ. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ Read more

സുരക്ഷാ പരിശോധനയില്ലാതെ സര്വീസ്: എയര് ഇന്ത്യക്ക് ഡിജിസിഎയുടെ മുന്നറിയിപ്പ്
Air India Safety

സുരക്ഷാ പരിശോധന നടത്താതെ സര്വീസ് നടത്തിയ എയര് ഇന്ത്യക്ക് ഡിജിസിഎയുടെ മുന്നറിയിപ്പ്. മൂന്ന് Read more

അഹമ്മദാബാദ് വിമാന അപകടം: സാങ്കേതിക തകരാറില്ലെന്ന് എയർ ഇന്ത്യ സിഇഒ
Ahmedabad flight accident

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്ന് സിഇഒ Read more

അഹമ്മദാബാദ് വിമാന ദുരന്തം; ഖേദം പ്രകടിപ്പിച്ച് ടാറ്റാ സൺസ് ചെയർമാൻ
Ahmedabad plane crash

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഖേദം പ്രകടിപ്പിച്ചു. Read more

എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഡിജിസിഎ
Air India Boeing 787

രാജ്യത്ത് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ Read more

എയർ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; സാങ്കേതിക തകരാറിനെ തുടർന്ന് 5 വിമാനങ്ങൾ റദ്ദാക്കി
Air India flights cancelled

എയർ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. റദ്ദാക്കിയവയിൽ പലതും Read more

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കി
Air India flight

ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനം സാങ്കേതിക തകരാറിനെ Read more

Leave a Comment