അഹമ്മദാബാദ് ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വിഷവാതക ദുരന്തം; രണ്ട് മരണം, ഏഴ് പേർ ആശുപത്രിയിൽ

Anjana

Ahmedabad textile factory gas tragedy

ഗുജറാത്തിലെ അഹമ്മദാബാദിൽ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ ദാരുണമായ അപകടം സംഭവിച്ചു. വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരണമടഞ്ഞു. നരോൽ വ്യവസായ മേഖലയിലുള്ള ദേവി സിന്തറ്റിക്സിലാണ് ഈ ദുരന്തം ഉണ്ടായത്. ഏഴ് പേരെ സമീപത്തുള്ള എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ നാല് പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒൻപത് തൊഴിലാളികൾ വിഷ പുക ശ്വസിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി മോഹൻ സൈനി പറഞ്ഞതനുസരിച്ച്, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ പോകുംവഴി തന്നെ മരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുമെന്നും കാരണം കണ്ടെത്തുമെന്നും അറിയിച്ചു. ഫാക്ടറി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ, വ്യാവസായിക സുരക്ഷ, എന്‍ഒസി നടപടിക്രമങ്ങള്‍ എന്നിവ അനുസരിച്ചിരുന്നോ എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

Story Highlights: Two workers died and seven hospitalized after inhaling toxic fumes at textile factory in Ahmedabad, Gujarat

Leave a Comment