Headlines

Politics

തിരുത്തൽ നടപടികൾക്ക് ഒരുങ്ങി സി.പി.ഐ.എം; മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താൻ നീക്കം

തിരുത്തൽ നടപടികൾക്ക് ഒരുങ്ങി സി.പി.ഐ.എം; മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താൻ നീക്കം

സി.പി.ഐ.എം മേഖല യോഗങ്ങൾക്ക് ശേഷം തിരുത്തൽ നടപടികൾക്ക് ഒരുങ്ങുകയാണ്. രൂക്ഷ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്താനാണ് നീക്കം. ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതടക്കമുള്ള ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന. ബിജെപിയിലേക്ക് പോയ അടിസ്ഥാന വോട്ടുകൾ തിരികെ പിടിക്കാൻ കാര്യമായ ഇടപെടലും ഉണ്ടാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്നു ദിവസം നടന്ന മേഖല യോഗങ്ങളും, ജില്ലാ കമ്മിറ്റി യോഗങ്ങളിലെ വിമർശനങ്ങളും ഗൗരവമായി പരിഗണിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. ഇടത് പാളയത്തിൽ നിന്നും ചോർന്ന 90% വോട്ടും സിപിഐഎമ്മിന്റെതാണെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങിയതാണ് തോൽവിയുടെ പ്രധാന കാരണമായി സി.പി.ഐ.എം വിലയിരുത്തുന്നത്. പണമില്ലാത്തതിന് കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയത് ജനങ്ങൾ അംഗീകരിച്ചില്ല എന്ന ബോധ്യവും ഉണ്ടായി.

തിരുത്തൽ പ്രക്രിയയിൽ ആദ്യം സി.പി.ഐ.എം ചെയ്യാൻ പോകുന്നത് സർക്കാരിന്റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തുക എന്നതാണ്. ക്ഷേമപെൻഷൻ കൃത്യമായി നൽകുക, സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിക നൽകുക, സപ്ലൈകോ അടക്കമുള്ള സാധാരണക്കാരെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുക എന്നതൊക്കെയാകും പ്രഥമ പരിഗണന. ഭരണവിരുദ്ധ വികാരത്തിൻറെ ഭാഗമായിട്ടാണ് വോട്ട് പോയത് എന്ന ബോധ്യം സി.പി.ഐ.എമ്മിൽ ഉണ്ടെങ്കിലും പാർട്ടി അത് പരസ്യമായി അംഗീകരിക്കുന്നില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും തിരുത്തൽ നടപടി ചർച്ചയാകും.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts