Headlines

World

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിനെ പിന്തുണച്ച് സ്ത്രീകൾ

താലിബാൻ നയങ്ങളെ പിന്തുണച്ച് സ്ത്രീകൾ

താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച്  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പ്രകടനം നടത്തി. മുന്നൂറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ താലിബാൻ പതാകകൾ വീശുകയും, പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തു. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധികളായിട്ടാണ് തങ്ങൾ ഇവിടെ എത്തിയിരുക്കുന്നതെന്നാണ് അവരുടെ വാദം.’അഫ്ഗാനിസ്ഥാൻ വിട്ടുപോയ സ്ത്രീകൾക്ക് ഞങ്ങളെ പ്രതിനിധീകരിക്കാൻ സാധിക്കില്ല. മുജാഹിദീന്റെ (താലിബാൻ) മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങൾ സംതൃപ്തരാണ്‘ താലിബാനെ അനുകൂലിച്ച് കൊണ്ട് അവർ പറഞ്ഞു.

സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടിയും സ്ത്രീകൾ കഴിഞ്ഞ ആഴ്ചകളിൽ കാബൂളിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

താലിബാനികൾ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവെച്ചും, പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്തിയും ഇതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

അതിനിടയിലാണ് ഇപ്പോൾ ഒരുകൂട്ടം സ്ത്രീകൾ താലിബാന്റെ നയങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Story highlights: Afghan women rally in support of Taliban rules

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts