കാബൂൾ: കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയ്ക്ക് നേരെ താലിബാൻ ഭീകരവാദികളുടെ ആക്രമണം. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി യുവതികൾ പ്രതിഷേധം നടത്തി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാൻ തടഞ്ഞതോടെ അക്രമാസക്തമായി.
Look to the footage:
— Zaki Daryabi (@ZDaryabi) September 4, 2021
What is happening with #women marches in #Kabul.
It seems civilian and political protest are not allow any more.
Taliban trying to stop women march which happening second day in row. #Afghanistan pic.twitter.com/vqa8QONLOj
താലിബാൻ ഭീകരവാദികൾ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രകടനത്തിൽ ഒരു യുവതിയ്ക്ക് പരിക്കേറ്റു.
റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാൻ മർദ്ദിച്ചവശയാക്കിയത്.പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത യുവതിയാണ് റാബിയ സാദത്ത്.
ചോരയൊലിക്കുന്ന തലയുമായി നിൽക്കുന്ന റാബിയയുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു.
Rabia Sadat one of the today’s protestor in #Kabul beaten by Taliban.#Afghanistan. pic.twitter.com/1s3El4TZHW
— Zaki Daryabi (@ZDaryabi) September 4, 2021
മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുകളും തുടർച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാൻ യുവതികൾ തെരുവിൽ ഇറങ്ങുന്നത്. യുവതികൾക്ക് വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും അനുവദിക്കണമെന്നതായിരുന്നു പ്രകടനത്തിൽ ആവശ്യപെട്ടത്.
Story highlight : Afghan woman beaten by Taliban during protest in Kabul