കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി. സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് താലിബാൻ തടഞ്ഞിട്ടുണ്ടെന്നും മസൂദ് ഹൊസൈനി പറഞ്ഞു.
2012ലെ പുലിറ്റ്സർ സമ്മാന ജേതാവാണ് ഇദ്ദേഹം. താലിബാൻ അധികാരമേറ്റതിനെ തുടർന്ന് മസൂദ് ഹൊസൈനി നെതർലൻഡിലേക്ക് പലായനം ചെയ്തിരുന്നു.
മാധ്യമങ്ങളുടെ പ്രവർത്തനം താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്നത് ഉറപ്പാണ്. അഫ്ഗാനിൽ ദിവസം ചെല്ലുംതോറും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
താലിബാൻ കാബൂൾ പിടിച്ചടക്കിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീകളുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാനാവില്ല’– മസൂദ് ഹൊസൈനി പറയുന്നു.
Story highlight : Afghan Photojournalist Masood Hossaini warns that Taliban Will ban Media.