തന്റെ ഫുട്ബോൾ പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ മനംകവർന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ക്രിസ്റ്റ്യാനോ തിരികെയെത്തുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുവന്റസുമായി ഒരുവർഷത്തെ കരാർ ബാക്കിനിൽക്കെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു വർഷത്തെ കരാറിൽ ഏർപ്പെടുന്നത്. ‘ തിരികെ വീട്ടിലേക്ക് സ്വാഗതം’ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.
Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021
യുവന്റസ് പരിശീലകൻ ക്രിസ്റ്റ്യാനോ ടീം വിടാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ ക്ലബ്ബ് മാറ്റം. അതേസമയം താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കടക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.
മാഞ്ചസ്റ്റർ സിറ്റി താരവുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് പിന്മാറുന്നെന്ന് അറിയിച്ചു. 2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റടിനായാണ് ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയത്. ആറു സീസണുകൾ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചാമ്പ്യൻസ് ലീഗ്,ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങിയ നേട്ടങ്ങളിൽ പങ്കുവഹിച്ചിരുന്നു.
Story Highlights: Cristiano Ronaldo back to Manchester United