അഫ്ഗാനിസ്ഥാനെതിരെ അവസാനംവരെ കീഴടങ്ങാതെ പോരാടിയ അഫ്ഗാൻ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാന്റെ പിടിയിൽ. അഫ്ഗാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യം വിട്ടപ്പോൾ ബൽക്ക് പ്രവശ്യയിൽ താലിബാനെതിരെ ആയുധമെടുത്തയാളാണ് സലീമ മസാരി.
അഫ്ഗാനിലെ മിക്ക പ്രവിശ്യകളും പോരാട്ടത്തിന് നിൽക്കാതെ താലിബാന് മുന്നിൽ കീഴടങ്ങിയിരുന്നു. എന്നാൽ സ്ത്രീകൾ നേതൃത്വം നൽകിയ ചഹർ കിന്റ് മേഖലയിൽ അവസാനഘട്ടം വരെ പോരാട്ടം തുടർന്നു.
അഫ്ഗാനിലെ സ്ത്രീകൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു സലീമ മസാരി. ഇവരുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം നൂറോളം താലിബാൻ പ്രവർത്തകർ കീഴടങ്ങിയിരുന്നു. സംഭവം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുകയും ഏറെ ചർച്ചപ്പെടുകയും ചെയ്തിരുന്നു.
സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനിൽ നിന്നും ഇറാനിലേക്ക് കുടിയേറിപ്പാർത്തതാണ് ഇവരുടെ കുടുംബക്കാർ. ഇറാനിലെ ടെഹ്റാൻ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ സലീമ മസാരി സ്വന്തം രാജ്യത്തിനായി തിരിച്ചെത്തുകയായിരുന്നു.
2018ൽ ചഹർ കിന്റ് മേഖലയിൽ ഗവർണറായ സലീമ മസാരി വനിത എന്ന നിലയിൽ വിവേചനം കാണിക്കാതെ ജനങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ താലിബാൻ അധികാരത്തിൽ എത്തിയാൽ അവിടെ സ്ത്രീകൾ തടവുകാർ ആയിരിക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ഇവർ താലിബാന്റെ പിടിയിലായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
Story Highlights: Afghan governor Salima Mazari captured by Taliban.