എഡിഎം നവീൻ ബാബുവിൻ്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Anjana

ADM Naveen Babu death investigation

കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക ആറംഗ സംഘം രൂപീകരിച്ചു. കണ്ണൂർ എ.സി.പി രത്നകുമാർ, ടൗൺ സി.ഐ ശ്രീജിത്ത് കൊടേരി എന്നിവർ ഉൾപ്പെടുന്ന ഈ സംഘം വിവാദ സംഭവത്തിൽ അന്വേഷണം നടത്തും. നേരത്തെ ഉത്തരമേഖലാ ഐജിയാണ് ഈ കേസിൽ അന്വേഷണം നടത്തിയിരുന്നത്.

കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29-ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. ഇതിനിടെ, റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത ഇന്നലെ റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിഎം കെ. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തൻ പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പമ്പ് തുടങ്ങുന്നതിന് പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിൽ അനുമതി ചോദിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇന്ന് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും.

Story Highlights: Special team formed to investigate ADM Naveen Babu’s death in Kerala

Leave a Comment