കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. യാത്രയയപ്പ് ചടങ്ങിൽ പി. പി. ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതും പി. പി. ദിവ്യയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പി. പി. ദിവ്യയുടെ ആരോപണം.
പി. പി. ദിവ്യ യാത്രയയപ്പ് ചടങ്ങിനെക്കുറിച്ച് അറിയാൻ കളക്ടറുടെ പി.എ യെ പലതവണ വിളിച്ചിരുന്നു. ക്ഷണിക്കാത്ത ചടങ്ങിൽ ദിവ്യ എത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 85 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിനൊപ്പമുണ്ട്. എഡിഎമ്മിനെ അപമാനിക്കാൻ പി. പി. ദിവ്യ ആസൂത്രിത നീക്കം നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
മുൻകൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഫയൽ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വാഭാവികതയോ അനധികൃത ഇടപെടലോ കൈക്കൂലി വാങ്ങിയതിന് തെളിവുകളോ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കലക്ടറുടെ ഓഫീസിൽ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നതായും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
പരിപാടി ചിത്രീകരിക്കാൻ കണ്ണൂർ വിഷൻ ചാനലിനോട് നിർദ്ദേശിച്ചതും പി. പി. ദിവ്യ തന്നെയാണ്. ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതാണെന്ന് കണ്ണൂർ വിഷൻ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. പ്രതി പി. പി. ദിവ്യ മാത്രമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി പി ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
Story Highlights: Chargesheet will be filed today in the death of ADM K. Naveen Babu, alleging that the harassment by P. P. Divya at the farewell event was the cause of death.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ