അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് കമ്മീഷന്റെ സമൻസ്; 21 ദിവസത്തിനകം മറുപടി നൽകണം

Anjana

Adani SEC summons bribery

ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമൻസ് അയച്ചു. സൗരോർജ്ജ കരാറുകൾക്കായി ഇന്ത്യയിൽ 2200 കോടി രൂപ കോഴ നൽകിയെന്ന കേസിലാണ് നടപടി. 21 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. പ്രതികരിച്ചില്ലെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്നും സമൻസിൽ പറയുന്നു.

അദാനിയും സാഗറുമടക്കം എട്ടുപേർക്കെതിരെയാണ് ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 20 വർഷത്തിനുള്ളിൽ പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാനും ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും അദാനി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് കേസ്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനിടെ അദാനിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചു. ഹിൻഡൻബർഗ്, യുഎസ് കുറ്റപത്രം എന്നീ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അഭിഭാഷകൻ വിശാൽ തിവാരി ഹർജി സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാകുന്നു.

Story Highlights: US Securities and Exchange Commission summons Gautam Adani and nephew Sagar over alleged $270 million bribery case for solar power contracts in India.

Leave a Comment