ജലന്ധർ (പഞ്ചാബ്)◾: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപുർ വ്യോമതാവളം സന്ദർശിച്ചു. വ്യോമസേനാംഗങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച അദ്ദേഹം ജവാൻമാരുമായി സംവദിച്ചു. ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായ സൈനികർക്കൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യാ രാജ്യത്തിനു വേണ്ടി സായുധസേന ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഭാരതം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എ.എഫ്.എസ് ആദംപൂരിൽ നമ്മുടെ ധീരരായ വ്യോമയോദ്ധാക്കളെയും സൈനികരെയും കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി സൈനികരുമായുള്ള ചിത്രം എക്സിൽ പങ്കുവെക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകി സൈന്യം. ഇതിനുപിന്നാലെ മെയ് 7ന് ആരംഭിച്ച “ഓപ്പറേഷൻ സിന്ദൂർ” വിജയകരമായതിനെ തുടർന്ന് രാജ്യത്തിന്റെ സൈന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വ്യോമസേനാ സ്റ്റേഷനിലേക്കുള്ള സന്ദർശനം.
Earlier this morning, I went to AFS Adampur and met our brave air warriors and soldiers. It was a very special experience to be with those who epitomise courage, determination and fearlessness. India is eternally grateful to our armed forces for everything they do for our nation. pic.twitter.com/RYwfBfTrV2
— Narendra Modi (@narendramodi) May 13, 2025
അതേസമയം, ഷോപ്പിയാനിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ നടത്തി. സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപുർ.
Read Also: ‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ
ധീരതയുടെയും, ദൃഢനിശ്ചയത്തിൻ്റെയും, നിർഭയത്വത്തിൻ്റെയും പ്രതീകങ്ങളായ ജവാൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വ്യോമസേനാംഗങ്ങളെ മോദി നേരിട്ടെത്തി അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തിനായി സായുധസേന ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഇന്ത്യ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Story Highlights: പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപുർ വ്യോമതാവളം സന്ദർശിച്ചു