Headlines

Crime News, Kerala News

പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല

പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല

പള്ളുരുത്തി സ്വദേശിയായ 20 വയസ്സുകാരൻ ആദം ജോ ആൻറണിയെ കാണാതായിട്ട് 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. എന്നാൽ കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ, തുറവൂരിന് സമീപത്തെ പെട്രോൾ പമ്പിൽ ആദമിനെ കണ്ടതായി ഒരു ജീവനക്കാരി വെളിപ്പെടുത്തി. എന്നിരുന്നാലും, ഈ വിവരത്തെക്കുറിച്ച് പോലും തുടരന്വേഷണം നടത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഗരം മുഴുവൻ ക്യാമറകണ്ണിൽ ആണെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ് ഷിപ്പ് യാഡിനു സമീപം സൈക്കിളുമായി പോയ 20കാരനെ കണ്ടെത്താൻ പോലീസിന് ഒരു സൂചന പോലും ലഭിക്കാത്തത്. ജൂലൈ 28ന് ആദം സൈക്കിൾ ചവിട്ടി നീങ്ങുന്ന ദൃശ്യങ്ങൾ ഷിപ്പിയാടിന്റെ സമീപത്തുനിന്ന് ലഭിച്ചത് മാത്രമാണ് പോലീസ് അന്വേഷണത്തിൽ ആകെ കണ്ടെത്താനായത്. സൈക്കിളോടുകൂടി കാണാതായ ആദമിന്റെ സൈക്കിൾ പോലും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല എന്നത് അന്വേഷണസംഘത്തിന്റെ മികവിനെ പോലും ചോദ്യം ചെയ്യുന്നതാണ്.

ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തുടരന്വേഷണം നടത്തിയില്ലെങ്കിൽ നിലവിൽ അവശേഷിക്കുന്ന തെളിവുകൾ കൂടി ഇല്ലാതാക്കാനുള്ള സാഹചര്യമാകും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റിട്ട് പോലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല എന്നത് കൊച്ചി സിറ്റി പോലീസിനും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണ്.

Story Highlights: Police investigation stalls in case of missing 20-year-old Adam Jo Antony from Palluruthyi

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts

Leave a Reply

Required fields are marked *