കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതി: ജാമ്യാപേക്ഷയുമായി മണിയൻപിള്ള രാജു

Anjana

Maniyanpilla Raju bail plea

കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടൻ മണിയൻപിള്ള രാജു ജാമ്യാപേക്ഷയുമായി എറണാകുളം സെഷൻസ് കോടതിയിൽ എത്തി. ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയത്. സെപ്റ്റംബർ ആറിലേക്ക് ഹർജി മാറ്റിവച്ചു. ഐപിസി 356, 376 വകുപ്പുകൾ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്.

ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. കൊച്ചിയിലെ നടിയുടെ പരാതിയിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് കേസുകൾ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റർ ചെയ്തത്. നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങൾക്കെതിരെയും പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ലോയേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവർക്കെതിരെയും കേസെടുത്തിരിക്കുന്നു. സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കലാകാരികളുടെ മുന്നിൽ ഉപാദികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Actor Maniyanpilla Raju seeks bail in actress sexual assault case in Kochi

Leave a Comment