ആദ്യം പ്രണയത്തെ പറ്റി സൂചന, ഇന്ന് വിവാഹ വസ്ത്രത്തിൽ തിളങ്ങി സനൂഷ സന്തോഷ്

നിവ ലേഖകൻ

Updated on:

പ്രണയം വെളിപ്പെടുത്തി നടി സനൂഷസന്തോഷ്
പ്രണയം വെളിപ്പെടുത്തി നടി സനൂഷസന്തോഷ്
Photo Credit: Instagram/sanusha_sanuuu

തെന്നിന്ത്യയിലെ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനയത്രികളിൽ ഒരാളാണ് സനുഷ സന്തോഷ്. മലയാളത്തിൽ ബാലതാരമായി വന്ന നടി പിന്നീട് തമിഴ് കന്നഡ തുടങ്ങി സൗത്ത് ഇന്ത്യന് ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019ലെ തെലുങ്ക് ചിത്രമായ ജേര്സിയിലാണ് സനൂഷ അവസാനമായി വേഷമിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രണയം വെളിപ്പെടുത്തി നടി സനൂഷസന്തോഷ്
Photo Credit: Instagram/sanusha_sanuuu

സമൂഹ മാധ്യമങ്ങളിൽ സജീവമായ സനൂഷ ഇതിലൂടെ തന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യല് മീഡിയയില് ഇപ്പോള് ചർച്ചയാകുന്നത് ഇത്തരത്തിൽ താരം പങ്കുവച്ച ഒരു പോസ്റ്റ് തന്നെയാണ്. തന്റെ കാശ്മീര് യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കിട്ടത്.

അതിൽ ഒരു പോസ്റ്റിനു താഴെയായി താരം കുറിച്ച കുറിപ്പ് വായിച്ചതോടെ സനൂഷ തന്റെ പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് ഇപ്പോൾ ആരാധകാരുടെ സംശയം.

‘ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം. എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി.

എന്റെ പ്രശ്നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂര്ണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.

ഞാന് താഴേക്ക് പോകുമ്പോള് എന്നെ പിടിച്ചുനിര്ത്തിയതിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാന് എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാന് എന്നെ പഠിപ്പിച്ചതിന് നന്ദി. എന്റെ സ്നേഹമേ, നിങ്ങള് എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. നിങ്ങള് എന്നും ഓര്മ്മിക്കപ്പെടും.നിങ്ങള് എന്നും വിലമതിക്കപ്പെടും’

എന്നായിരുന്നു സനൂഷ പോസ്റ്റിനു താഴെയായി കുറിച്ചത്.

  അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം

ഒരാളുടെ കൈയ്യില് പിടിച്ച് മഞ്ഞില് കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സനൂഷ ഈ കുറിപ്പ് പങ്കുവച്ചത്. ഇതോടെ താരം തന്റെ പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് ആരാധകരിൽ ഉയർന്ന സംശയം. തുടർന്ന് താരത്തിന് ആശംസകള് അറിയിച്ചു നിരവധിപേർ എത്തി.

സുനീര് എന്ന വ്യക്തിയെ ടാഗ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചത്. ഇതോടെ ആരാധകരുടെ ചോദ്യം സനൂഷയുടെ കാമുകന് സുനീര് എന്ന വ്യക്തിയാണോ എന്നായി. എന്നാൽ ഇരുവരും സുഹൃത്തുക്കളാണെന്നും കാമുകന് അല്ല എന്നുമാണ് ആരാധകരില് ചിലര് പറയുന്നത്.

അതേസമയം, വിവാഹ വേഷമണിഞ്ഞ സനുഷയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ വേഷമിട്ട് ആഭരണങ്ങൾ അണിഞ്ഞ തന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

  അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം

Story highlight : Actress Sanusha Santosh reveals her love

Related Posts
അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം
T.G. Ravi

അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി.ജി. രവിയെ ജന്മനാടായ നടത്തറയിൽ ആദരിച്ചു. രണ്ടു Read more

cinema life experiences

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും Read more

കന്നഡ ബിഗ് ബോസ് ഷോ നിർത്തിവച്ചു; കാരണം ഇതാണ്
Kannada Big Boss

കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ താൽക്കാലികമായി നിർത്തിവച്ചു. ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് Read more

ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
October OTT Releases

ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ Read more

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
OTT releases

പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ Read more

  അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്
Mammootty back to film

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദിച്ച് മമ്മൂട്ടി
Dadasaheb Phalke Award

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ നടൻ മമ്മൂട്ടി അഭിനന്ദിച്ചു. മോഹൻലാൽ സിനിമാ Read more

സുമതി വളവും സർക്കീട്ടും ഉൾപ്പെടെ 4 മലയാള സിനിമകൾ ഒടിടിയിലേക്ക്
OTT release Malayalam movies

സുമതി വളവ്, സർക്കീട്ട്, ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്നീ നാല് Read more

ആയുഷ്മാൻ ഖുറാന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അണിയറപ്രവർത്തകന് ആക്രമണം; ഒരാൾ അറസ്റ്റിൽ
Ayushmann Khurrana film shooting

ഉത്തർപ്രദേശ് പ്രയാഗ്രാജിൽ ആയുഷ്മാൻ ഖുറാന - സാറാ അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more