നടി പാർവതി നായർക്കെതിരെ കേസ്; ജീവനക്കാരനെ മർദ്ദിച്ചെന്ന് പരാതി

Anjana

Parvathy Nair assault case

നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിലാണ് നടിക്കും നിർമ്മാതാവ് കൊടപ്പാടി രാജേഷ് ഉൾപ്പെടെ 7 പേർക്കെതിരെയും കേസെടുത്തത്. സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിന്റെ പരാതിയിലാണ് നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും കാണാതായിരുന്നു. മോഷണം നടത്തിയത് നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്ന താനാണെന്ന് ആരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നാണ് സുഭാഷിന്റെ പരാതി. തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

പണവും സ്വർണവും മോഷ്ടിച്ചത് വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്ന് കാണിച്ച് നടിയും നുങ്കമ്പാക്കം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകി. കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ പാർവതിക്കും നിർമ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ സിനിമകളിൽ സജീവമായ പാർവതി മോഡൽ കൂടിയാണ്.

  കെഎസ്ആർടിസി ബസ് വയറിംഗ് കിറ്റ് നശിപ്പിച്ച കേസിൽ രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ

Story Highlights: Chennai police file case against actress Parvathy Nair and 6 others for allegedly assaulting an employee

Related Posts
പാർവതി നായരുടെ വിവാഹം: ആരാധകർക്ക് ആഹ്ലാദം
Parvathy Nair Wedding

തെന്നിന്ത്യൻ നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആഷ്രിത് അശോകാണ് Read more

നവീൻ ബാബു മരണക്കേസ്: സിബിഐ അന്വേഷണ ഹർജിയിൽ നിന്ന് അഭിഭാഷകനെ കുടുംബം ഒഴിവാക്കി
Naveen Babu Death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട Read more

  തൃക്കലങ്ങോട് ആത്മഹത്യ: പോസ്റ്റ്‌മോർട്ടം ഇന്ന്
“നെനച്ച വണ്ടി കിടചാച്ച് ” വിജയിയെ കണ്ടുമുട്ടി ഉണ്ണിക്കണ്ണൻ!!
Vijay Fan Meets Actor

മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ നടൻ വിജയുമായി ചെന്നൈയിൽ കണ്ടുമുട്ടി. കാലനടയായി ചെന്നൈയിലെത്തിയ Read more

തീയതി പിഴവ്: എം. മുകേഷ് എംഎൽഎക്കെതിരായ കുറ്റപത്രം കോടതി മടക്കി
Mukesh MLA

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എം. മുകേഷ് എംഎൽഎക്കെതിരായ കുറ്റപത്രം Read more

ചെന്നൈയിൽ ഗോൾ പോസ്റ്റ് മറിഞ്ഞ് വീണ് ഏഴു വയസ്സുകാരൻ മരിച്ചു
Child Death

ചെന്നൈയിൽ വ്യോമസേനാ സ്റ്റാഫ് ക്വാർട്ടേഴ്സിൽ കളിക്കുന്നതിനിടയിൽ ഗോൾ പോസ്റ്റ് മറിഞ്ഞ് വീണ് ഏഴു Read more

ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
Chennai college student murder

ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ Read more

സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ
Abdul Raheem Saudi case postponed

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് പരിഗണന വീണ്ടും മാറ്റിവച്ചു. ജനുവരി Read more

  തീയതി പിഴവ്: എം. മുകേഷ് എംഎൽഎക്കെതിരായ കുറ്റപത്രം കോടതി മടക്കി
അണ്ണാ യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി; പ്രതികള്‍ക്കായി തിരച്ചില്‍
Anna University student rape

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ക്രിസ്മസ് ദിനത്തില്‍ കാമ്പസിനുള്ളില്‍ Read more

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മ മകനെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ചു
Chennai family tragedy

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് അമ്മയും Read more

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതർ; കോടതി ഉത്തരവ് പുറപ്പെടുവിച്ചു
Dhanush Aishwarya Rajinikanth divorce

ചെന്നൈ കോടതി നടൻ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചനം അംഗീകരിച്ചു. 18 വർഷത്തെ Read more

Leave a Comment