Headlines

Article, Kerala News

വിവാഹമോചനത്തെ കുറിച്ച് പങ്കുവച്ച് നടി ആന്‍ അഗസ്റ്റിന്‍.

Ann Augustine divorce
Photo credit – pintrest

2010ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയായിരുന്നു ആന്‍ അഗസ്റ്റിന്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും വിട്ടുനിന്ന താരം പിന്നീട് ലാല്‍ ജോസിന്റെ നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി സോളോ എന്നീ സിനിമയിലാണ് തന്റെ അഭിനയ മികവ് കാഴ്ചവച്ചത്.

എന്നാലിപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള ആന്‍ അഗസ്റ്റിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നടിച്ചത്.

വിവാഹം എന്നത് 23 വയസുള്ള ഒരു കുട്ടിപെട്ടന്ന് എടുത്ത തീരുമാനമായിരുന്നുവെന്നാണ് ആന്‍ അഗസ്റ്റിന്റെ വാക്കുകൾ.

വിവാഹ മോചന സമയത്ത് തന്റെ അച്ഛന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതായും ആൻ പറഞ്ഞു.

തന്റെ മാത്രമല്ല മറിച്ച് ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടാവാം ജീവിതത്തിലെ ആ വിഷമ ഘട്ടങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സധിച്ചതെന്ന് ആന്‍ വ്യക്തമാക്കി.

ആന്‍ അഗസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ : പെട്ടന്നെടുത്ത തീരമാനങ്ങളിലൊന്നായിരുന്നു വിവാഹം.

ഇരുപത്തിമൂന്ന് വയസുള്ള ഒരു കുട്ടിയുടെ തീരുമാനമായിരുന്നു അത്.പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല.പക്ഷെ സംഭവിച്ചതെല്ലാം പോസിറ്റീവായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.

ആ വിഷമഘട്ടങ്ങളിൽ അച്ഛന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.എന്നും പ്രാര്‍ത്ഥിക്കുന്ന ഒരാളാണ് ഞാന്‍. ദൈവാനുഗ്രഹമോ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയൊ കൊണ്ടാകാം ആ ദിവസങ്ങള്‍ മറികിടക്കാന്‍ സാധിച്ചത്.

കരഞ്ഞു തകര്‍ന്ന് ഉറങ്ങാൻ കിടന്ന് അടുത്ത ദിവസം ഉണരുമ്പോൾ മനസ് പറയും,സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന്.

ഇങ്ങനെ വിഷമങ്ങൾ തരണം ചെയ്യാൻ സാധിച്ചത് എൻ്റെ മാത്രം കഴിവല്ല മറിച്ച് അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു.

2014ലാണ് ആന്‍ അഗസ്റ്റിൻ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി വിവാഹിതയായത്.

3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് ജീവിച്ചതിന് ശേഷമാണ് ഇരുവരുടെയും വിവാഹമോചനം നടന്നത്.

Story highlight : Actress Ann Augustine talks about her divorce.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts