
പനജി : കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ (24) കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിലെ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രഥമിക നിഗമനം.സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റഷ്യൻ സ്വദേശിയായ അലക്സാന്റ്ര ഇപ്പോൾ കുറച്ചു കാലമായി ഗോവയിലാണ് താമസിക്കുന്നത്.
പ്രണയം തകർന്നതുമൂലം നടി നിരാശയിൽ ആയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെ ലൈംഗിക പീഡനത്തിന് 2019ൽ നടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
Story highlight: Actress Alexandra committed suicide.