യഥാർത്ഥ സെങ്കനിക്ക് ധനസഹായവുമായി നടൻ സൂര്യ

Anjana

Actor Surya financial support
Actor Surya financial support

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് 1990ലെ രാജകണ്ണു കസ്റ്റഡി മരണത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’.

സൂര്യ നായകനായി എത്തിയ ഈ സിനിമ നിരവധി സാമൂഹ്യമാറ്റങ്ങൾക്ക് കൂടി കാരണമായിട്ടുണ്ട്.എന്നാലിപ്പോൾ നടൻ സൂര്യ യഥാർത്ഥ ‘സെങ്കനി’ക്ക് ധനസഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെങ്കനി എന്ന കഥാപാത്രത്തിലൂടെ പാർവതി അമ്മാളിന്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.പത്ത് ലക്ഷം രൂപയാണ് പാർവതി അമ്മാളിന്റെ പേരിൽ നടൻ സൂര്യ ബാങ്കിൽ നിക്ഷേപിച്ചത്.

അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്കും ലഭിക്കുന്നതാണ്.കൊച്ചുകൂരയിൽ മകളോടൊപ്പമാണ് നിലവിൽ പാർവതി അമ്മാൾ  താമസിച്ചുകൊണ്ടിരിക്കുന്നത്.

ദിവസക്കൂലിയിൽ ഉപജീവന മാർഗം കണ്ടെത്തുന്ന പാർവതിക്ക് ധനസഹായം നൽകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ നടൻ സൂര്യയോട് അഭ്യർത്ഥിച്ചിരുന്നു.തുടർന്ന് 10 ലക്ഷം രൂപ താൻ ബാങ്കിൽ നിക്ഷേപിക്കുമെന്നും പാർവതി അമ്മാളിന് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

Story highlight : Actor Surya with financial support for the original ‘Senkani'( Parvathi Ammal).