Headlines

Cinema, Kerala News

നിമിഷ സജയനെക്കുറിച്ച് സുഹാസിനി.

Suhasini Nimisha Sajayan

നിമിഷ വളരെ ബോൾഡായ പെൺകുട്ടിയാണെന്ന് മുതിർന്ന നടിയും സംവിധായകയുമായ സുഹാസിനി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സുഹാസിനി വ്യക്തമാക്കി.

മേക്കപ്പ് ഒന്നുമില്ലാതെ വളരെ നന്നായി അഭിനയിക്കുന്ന കുട്ടിയാണ് നിമിഷ എന്നും അവരെ ഞാൻ അഭിനന്ദിക്കുന്നു എന്നും സുഹാസിനി പറഞ്ഞു.

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിൻറെ ജൂറി ചെയർപേഴ്സൺ ആയിരുന്നു  സുഹാസിനി.പുരസ്കാര ചടങ്ങിനുശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സുഹാസിനി നിമിഷയെ കുറിച്ച് പറഞ്ഞത്.

നിമിഷ അഭിനയിച്ച ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെക്കുറിച്ചും സുഹാസിനി പറഞ്ഞു.

സിനിമ കണ്ട് തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും കുറ്റബോധം തോന്നി എന്നും സുഹാസിനി വ്യക്തമാക്കി.

‘ഞാന്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് സമയത്ത് കണ്ടപ്പോള്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. എനിക്ക് ഭയങ്കര കുറ്റബോധം തോന്നി.സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്‍മാരെയും അമ്മായിഅച്ഛനെയും എല്ലാം നമ്മളെ പോലുള്ള സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുകയാണ്.

ഇപ്പോഴും എല്ലാ സ്ത്രീകളും വെള്ളം വേണോ ചായ വേണോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് ആ സിനിമ കണ്ടപ്പോള്‍ സങ്കടമല്ല കുറ്റബോധമാണ് തോന്നിയത്.

വീട്ടിനുള്ളിലെ ഇത്തരം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളെ നമ്മുടെ അമ്മമാര്‍ മുതലുള്ള എല്ലാ സ്ത്രീകളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.അതും കുടുംബത്തില്‍ നല്ല പെണ്ണാണ് എന്ന പേര് കേള്‍ക്കാന്‍ വേണ്ടി ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്.അത് ശരിയല്ലെന്നാണ് എനിക്ക് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പറഞ്ഞു തന്നത്.’

എന്നാണ് സുഹാസിനി മാധ്യമങ്ങൾക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞത്

Story highlight : Actor Suhasini about Nimisha Sajayan.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts