Headlines

Crime News

ബലാത്സംഗ കേസ്: സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്; പൊലീസ് തിരച്ചിൽ തുടരുന്നു

ബലാത്സംഗ കേസ്: സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്; പൊലീസ് തിരച്ചിൽ തുടരുന്നു

ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകുമ്പോൾ, നടൻ സിദ്ദിഖ് നിർണായക നീക്കവുമായി രംഗത്തെത്തി. സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നിലവിലെ തീരുമാനം. ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനുള്ള നീക്കങ്ගൾ നടക്കുന്നുണ്ട്. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്ത് പരാതി നൽകിയത് അടക്കമുള്ള വിഷയങ്ങൾ കോടതിയിൽ ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വാഹനം ആലപ്പുഴയിൽ കണ്ടതായി വിവരമുണ്ട്. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിലാണ് കാർ കണ്ടെത്തിയത്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും പൊലീസ് തിരച്ചിൽ നടത്തി. തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.

ഹൈക്കോടതിയിലെ വിധിപ്പകർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടന്നിരുന്നു. എന്നാൽ, ഒടുവിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. കേരളത്തിലെ അഭിഭാഷകനും ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

Story Highlights: Actor Siddique to approach Supreme Court in sexual assault case as police intensify search

More Headlines

ബലാത്സംഗ കേസ്: സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ
ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടെ സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്രം
തൃശ്ശൂരിൽ യുവാവിനെ മർദ്ദിച്ചുകൊന്ന കേസ്: അഞ്ച് പ്രതികൾ കസ്റ്റഡിയിൽ
തൃശ്ശൂർ പൂരം കലക്കൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത, സർക്കാർ നിയമോപദേശം തേടി
ഇസ്രയേൽ ആക്രമണം: ലെബനനിൽ മരണസംഖ്യ 569 ആയി; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു
ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; പൊലീസ് തിരച്ചിൽ തുടരുന്നു
പൂക്കോട് വെറ്ററിനറി കോളജ് മുൻ ഡീനിനെയും മുൻ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു
ട്രെയിൻ അട്ടിമറി ശ്രമം: മധ്യപ്രദേശിലും ഗുജറാത്തിലും റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
പഴനി ക്ഷേത്ര പ്രസാദത്തെക്കുറിച്ചുള്ള വിവാദ പരാമർശം: തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ

Related posts

Leave a Reply

Required fields are marked *