ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ദിഖ് കീഴടങ്ങിയേക്കും

നിവ ലേഖകൻ

Siddique sexual assault case

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തി കീഴടങ്ങാനാണ് സാധ്യത. സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയായേക്കുമെന്ന നിയമോപദേശം ലഭിച്ചതായാണ് വിവരം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി ഏഴര മണിക്കൂർ പിന്നിട്ടിട്ടും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളത്തെ കാക്കനാടും ആലുവയിലുമുള്ള വീടുകളിൽ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ സിദ്ദിഖ് സംസാരിച്ച ഫോൺ കോൾ വിവരങ്ങൾ പൊലീസ് സൈബർ സെല്ലിൽ നിന്ന് ശേഖരിച്ചു.

അവസാനമായി സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓൺ ആയിരുന്നത് പാലാരിവട്ടത്താണ്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്ക് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തുന്നതായും 28ന് വൈകിട്ട് 5 മണിവരെ അവിടെ ഉണ്ടായിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ഇതേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

101 ഉ എന്ന മുറിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ജനലിലെ കർട്ടൻ മാറ്റി നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്നായിരുന്നു നടിയുടെ മൊഴി. സിദ്ദിഖ് അന്ന് ചോറും മീൻകറിയും തൈരുമാണ് കഴിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലിൽ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Actor Siddique may surrender to investigation team in sexual assault case after bail plea rejected

Related Posts
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്
app installation safety

ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസ് സോഷ്യൽ മീഡിയയിൽ Read more

രണ്ടാമത്തെ പീഡന കേസ്: അറസ്റ്റ് തടയാൻ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
anticipatory bail plea

രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും അറസ്റ്റ് തടയുന്നതിനുള്ള ശ്രമങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ഇന്ന്
Rahul Mankootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്ത് പോലീസ്
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ച കേസിൽ സ്റ്റാഫ് അംഗങ്ങളായ ഫൈസലിനെയും, Read more

ശബരിമലയിൽ സുരക്ഷ ശക്തമാക്കി: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala security measures

ശബരിമലയിൽ ഡിസംബർ 5, 6 തീയതികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സന്നിധാനം, പമ്പ, Read more

Rahul Mamkootathil MLA

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. വയനാട്, തമിഴ്നാട്, കർണാടക Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം ജി. പൂങ്കുഴലി ഐ.പി.എസിന്
Rahul Mankootathil Case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ജി. പൂങ്കുഴലി ഐ.പി.എസ് അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി Read more

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക്; മുൻകൂർ ജാമ്യം കോടതി തള്ളി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് കേസ്; പരാതി നൽകിയത് 23-കാരി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബെംഗളൂരുവിൽ പഠിക്കുന്ന Read more

Leave a Comment