Headlines

Crime News

സിദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നു; സർക്കാർ എതിർപ്പുമായി

സിദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നു; സർക്കാർ എതിർപ്പുമായി

ബലാത്സംഗക്കേസിൽ നടൻ സിദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഇന്ന് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദിഖിനായി കോടതിയിൽ ഹാജരാകും. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രഞ്ജിത റോഹ്തകി ആണ് സിദ്ദിഖിനായി സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജാമ്യാപേക്ഷയിൽ, അതിജീവിത പരാതി നൽകാൻ വൈകിയതും സിദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് സുപ്രീംകോടതി രജിസ്ട്രിക്ക് കത്തുനൽകിയിരുന്നു.

എന്നാൽ, മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും. ഇടക്കാല ഉത്തരവിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights: Actor Siddique’s anticipatory bail plea in rape case to be considered by Supreme Court

More Headlines

തൃശൂരിൽ ഞെട്ടിക്കുന്ന എടിഎം കൊള്ള: മൂന്നിടങ്ങളിൽ നിന്ന് 60 ലക്ഷം രൂപ കവർന്നു
തേനിയില്‍ ക്ഷേത്രത്തിനുള്ളില്‍ കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' നോവലിന്റെ വ്യാജപതിപ്പ് നിർമ്മിച്ച പ്രതി അറസ്റ്റിൽ
കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു; പ്രതിഷേധം അണപൊട്ടി
മൂവാറ്റുപുഴയിൽ രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
ഫാറൂഖ് കോളേജ് വിദ്യാർഥികളുടെ അപകടകരമായ ഓണാഘോഷ യാത്ര: എട്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയത് കുഞ്ഞിന്റെ കളിപ്പാട്ടം ഉൾപ്പെടെയുള്ള വസ്തുക്കൾ; ഡിഎൻഎ പരിശോധനാ ...
ബെംഗളൂരു കൊലപാതകം: മുഖ്യപ്രതി മുക്തി രഞ്ജൻ ആത്മഹത്യ ചെയ്തു
ബലാത്സംഗ കേസ്: അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ

Related posts

Leave a Reply

Required fields are marked *