ബലാത്സംഗക്കേസ്: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ; അറസ്റ്റ് ഉടൻ

നിവ ലേഖകൻ

Siddique rape case

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന. സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രത്യേക അന്വേഷണ സംഘം ഉടൻ അറസ്റ്റിലേക്ക് കടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അറസ്റ്റ് ഒഴിവാക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ងുകയാണെന്ന് സിദ്ദിഖുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടൽ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു നടിയുടെ പരാതി.

ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്ക് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തുകയും 28ന് വൈകിട്ട് 5 മണിവരെ അവിടെ ഉണ്ടായിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

പെൺകുട്ടിയും ഇതേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 101 ഉ എന്ന മുറിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. നടിയുടെ മൊഴി പ്രകാരം, ജനലിലെ കർട്ടൻ മാറ്റി നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന വിവരം പൊലീസ് സംഘം സ്ഥിരീകരിച്ചിരുന്നു.

  ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ സംശയനിഴലിൽ നിർത്തി ഹൈക്കോടതി

സിദ്ദിഖ് അന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്ലുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Actor Siddique absconding after bail plea rejected in rape case, special investigation team likely to arrest soon

Related Posts
ശബരിമല സ്വര്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശയാത്രകള് അന്വേഷണത്തില്
Sabarimala gold theft case

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകൾ അന്വേഷണ പരിധിയിൽ. 2019-നും 2025-നും Read more

ഹാൽ സിനിമയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ച വിധി!
Haal movie controversy

സെൻസർ ബോർഡ് നിർദ്ദേശങ്ങൾക്കെതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വാദം Read more

  ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി Read more

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ സംശയനിഴലിൽ നിർത്തി ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിലവിലെ ദേവസ്വം ബോർഡിനെ ഹൈക്കോടതി സംശയ നിഴലിൽ നിർത്തി. 2019-ലെ Read more

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്തോ? ഹൈക്കോടതിയുടെ സംശയം
Sabarimala gold scam

ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്താണെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഇതിൽ Read more

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2025-ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള Read more

മുസ്ലിം വിവാഹം; ആദ്യ ഭാര്യയുടെ അഭിപ്രായം കേൾക്കണമെന്ന് ഹൈക്കോടതി
Muslim second marriage

മുസ്ലിം പുരുഷൻ രണ്ടാമത് വിവാഹം കഴിക്കുമ്പോൾ ആദ്യ ഭാര്യയുടെ അഭിപ്രായം കേൾക്കണമെന്ന് ഹൈക്കോടതി. Read more

  ഹാൽ സിനിമയുടെ കാര്യത്തിൽ അടുത്ത വെള്ളിയാഴ്ച വിധി!
മോളി വധക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; വധശിക്ഷ റദ്ദാക്കി
Moly murder case

പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശി പരിമൾ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. Read more

40 ലക്ഷം രൂപ തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ
Muhammed Sharshad arrested

കൊച്ചി സ്വദേശികളുടെ പരാതിയിൽ വ്യവസായി മുഹമ്മദ് ഷർഷാദിനെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. 40 Read more

ഹാല് സിനിമയുടെ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Hale movie

ഹാല് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സെൻസർ Read more

Leave a Comment