ഇന്ത്യൻ വിപണിയിൽ ഇറങ്ങും മുമ്പ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി നടൻ മോഹൻലാൽ. സെപ്റ്റംബർ പത്തിനാണ് ഇന്ത്യൻ വിപണിയിൽ സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 ലഭ്യമാകുന്നത്. എന്നിരുന്നാൽ തന്നെയും ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫാന്റം സിൽവർ കളറാണ് മോഹൻലാൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
മോഹൻലാൽ തന്റെ പുതിയ ഗ്യാലക്സി ഫോൾഡ് 3 ഉപയോഗിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
ഗ്യാലക്സി ഫോൾഡ് 3 ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്, ഫാന്റം സില്വര് എന്നിങ്ങനെ മൂന്ന് കളര് ഓപ്ഷനുകളിലായാണ് എത്തുന്നത്.
ഓഗസ്റ്റ് 27 മുതല് യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്പ്പെടെ തിരഞ്ഞെടുത്ത വിപണികളില് 1,799.99 ഡോളർ ഏകദേശം 1.3 ലക്ഷം രൂപക്കാണ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 വില്പ്പനയ്ക്കെത്തിയത്.
5 എന്എം 64 ബിറ്റ് ഒക്ടാകോര് പ്രോസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 12 ജിബി റാമും 256 ജിബി, 512 ജിബി ഇന്റേണല് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്ഡ്രോയിഡ് 11 ഒഎസിൽ പ്രവര്ത്തിക്കുന്ന ഗ്യാലക്സി ഫോൾഡ് 3 ആന്ഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും.
അള്ട്രാവൈഡ്, വൈഡ് ആംഗിള്, ടെലിഫോട്ടോ ഷോട്ടുകള് എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്സല് ലെന്സുകളുള്ള ട്രിപ്പിള് ലെന്സ് ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. കവര് ഡിസ്പ്ലേയിലും അകത്തെ ഡിസ്പ്ലേയിലുമായി രണ്ട് അണ്ടര് ഡിസ്പ്ലേ സെല്ഫി ഷൂട്ടറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
Story highlight : Actor Mohanlal has acquired Samsung Galaxy Z Fold 3