താൻ പറഞ്ഞ കാര്യങ്ങളിലെ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു രംഗത്ത്.
വാർത്തകൾ വളച്ചൊടിച്ചും യാഥാർത്ഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്‍പ്പര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനമെന്നല്ല മറിച്ച് അതിനെ മറ്റൊരു പേരാണ് വിളിക്കുകയെന്നും അതിനു ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോർട്ടർ ചാനൽ, സംശയമുണ്ടെങ്കിൽ എന്റെ വീഡിയോയും ഇവരുടെ റിപ്പോർട്ടിംഗ് രീതിയും നോക്കുകയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
കുറെക്കാലം താനും മാദ്ധ്യമപ്രവർത്തനം ചെയ്തതാണെന്നും അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.
https://www.facebook.com/JoyMathew4uജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ള ജനപ്രതിനിധികള്‍ ജനപ്രതിനിധികളുടെ വീടുകളിലേക്കാണ് പ്രക്ഷോഭങ്ങൾ നടത്തേണ്ടത് എന്നും അതിനാണ് അണികളും, ജനങ്ങളും തയ്യാറാകേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Story highlight : Actor Joy Mathew against Reporter Channel.