68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി നടൻ ഇന്ദ്രൻസ്

നിവ ലേഖകൻ

Indrans equivalency exam

അറുപത്തിയെട്ടാം വയസ്സിൽ നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പരീക്ഷയ്ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളായിരുന്നു കേന്ദ്രം. 484309 എന്ന റോൾ നമ്പറിൽ പരീക്ഷയെഴുതിയ ഇന്ദ്രൻസിന് സാക്ഷരതാ മിഷൻ ഡയറക്ടർ ഒജി ഒലീന ചോദ്യപേപ്പർ കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖത്ത് നിറചിരിയോടെ പരീക്ഷാ ഹാളിലെത്തിയ നടൻ എല്ലാവരുമായും സൗഹൃദം പങ്കിട്ട ശേഷമാണ് പരീക്ഷയെഴുതാൻ ഇരുന്നത്. മലയാളം പരീക്ഷ നന്നായി എഴുതിയെന്നും ഇനി അങ്ങോട്ടുള്ള വിഷയങ്ങളിലാണ് ടെൻഷനെന്നും ഇന്ദ്രൻസ് പുഞ്ചിരിയോടെ പറഞ്ഞു. പഠിക്കാൻ തന്നതിൽ കുറച്ചൊക്കെ പരീക്ഷയ്ക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്താം ക്ലാസ് പാസാവുക എന്ന സ്വപ്നം ഇന്ദ്രൻസ് പങ്കുവെച്ചിരുന്നു. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാ മിഷന്റെ ചട്ടം. അതുപ്രകാരമാണ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്.

രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ രാവിലെ ഒൻപതരയോടെ ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. ആദ്യ ദിവസം മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. രണ്ടാം ദിവസം സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പരീക്ഷയും നടക്കും.

  അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം

രണ്ടാഴ്ച കഴിഞ്ഞാവും പരീക്ഷയുടെ ഫലം പുറത്തുവിടുക.

Story Highlights: Actor Indrans, at 68, writes 7th class equivalency exam in Thiruvananthapuram, aiming for 10th standard

Related Posts
അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

  ശ്വേതാ മേനോനെതിരായ കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
AMMA women leadership

മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി Read more

ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
Babu Raj statement

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് Read more

Leave a Comment