Headlines

Cinema

ഹോമിനെ സ്വീകരിച്ചതിന് നന്ദി; വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്.

ഹോം വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്

‘ഹോം’ സിനിമയെ സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്‍ ഇന്ദ്രന്‍സ്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും ഇന്ദ്രന്‍സ് നന്ദി അറിയിച്ചു. ഫേസ്ബുക്കിലൂടെ വീഡിയോയിലെത്തിയാണ് അദ്ദേഹം നന്ദി പ്രകടിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിനന്ദനങ്ങൾ അറിയിക്കുന്നതിനായി താന്‍ ഗുരുതുല്യരായി കാണുന്നവര്‍ മുതല്‍ സമൂഹത്തില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ വരെ തന്നെ വിളിച്ചിരുന്നതായും ഇന്ദ്രന്‍സ് പറയുന്നു. എല്ലാ ഫോണ്‍ കോളുകളും ഷൂട്ടിങ് തിരക്കിനിടയിൽ എടുക്കാന്‍ സാധിച്ചില്ല. തിരക്കു കുറയുന്നതനുസരിച്ച് എല്ലാവരെയും തിരികെ വിളിക്കാന്‍ ശ്രമിക്കുമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ റിലീസ് ചെയ്തത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബുവാണ്. മഞ്ജു പിള്ളി, ശ്രീനാഥ് ഭാസി, നെസ്ലിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്.

Story highlight : Actor Indrans sharing video about success of the movie ‘Home’.

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം

Related posts