‘ബാല വിവാഹങ്ങൾ’ ഇതുവരെ..

നിവ ലേഖകൻ

Updated on:

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് ബാല. തമിഴ് ചിത്രമായ ‘അൻപ്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി തമിഴ് സിനിമകൾ സംവിധാനം ചെയ്യുകയും, നടനായും തിളങ്ങി നിൽക്കുമ്പോഴാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളി കൂടിയായ ബാലയുടെ ആദ്യമലയാള ചിത്രമായ കളഭത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരവധി മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്, റിയാലിറ്റി ഷോയിൽ ജഡ്ജായി വരികയും ബാല അമൃത സുരേഷ് എന്ന ഗായികയെ കാണുന്നതും, 2010-ൽ അമൃതയെ വിവാഹം കഴിക്കുയും ചെയ്തത്. ഇവർക്ക് പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുണ്ട്. എന്നാൽ ബാലയും അമൃതയുമായുള്ള ബന്ധം ഒരുമിച്ചു പോവാൻ സാധിക്കാത്തതിനാൽ രണ്ടു പേരും പിരിഞ്ഞ് താമസിക്കുകയും, 2019 -ൽ വിവാഹമോചിതരാവുകയും ചെയ്തു.

വിവാഹമോചിതനായ ശേഷം ബാല 2021-ൽ ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. എലിസബത്തുമായുള്ള ദാമ്പത്യ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് 2023-ൽ താരത്തിന് കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ ബാല എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുള്ള വീഡിയോ എല്ലാ വർഷവും പങ്കുവയ്ക്കാറുണ്ട്. ഈ വർഷം പിറന്നാൾ ആശംസകൾ അറിയിച്ചതിന് പിന്നാലെ മകൾ അവന്തിക അച്ഛനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. അതിന് പിന്നാലെ അമൃത തൻ്റെ വിവാഹശേഷം ബാലയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ ലൈവായി വീഡിയോയിൽ പങ്കു വയ്ക്കുകയും, തനിക്ക് മുന്നേ ബാല ചന്ദന സദാശിവ എന്ന കർണ്ണാടക സ്വദേശിയെ വിവാഹം ചെയ്ത കാര്യം വെളിപ്പെടുത്തുകയും ചെയ്തു.

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം

പിന്നീട് അമൃത പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ബാലയെ അറസ്റ്റു ചെയ്യുകയും, പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. ബാലയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ അലയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് താരത്തിൻ്റെ വിവാഹം നടക്കുന്ന വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. ബന്ധുവായ കോകിലയായിരുന്നു വധു. രാവിലെ 8.30 ന് എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹ ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് ഒരു കൂട്ട് ആവശ്യമാണെന്നും, അമ്മയ്ക്ക് വയസായി വരികയാണെന്നും, അപ്പോഴാണ് കോകിലയ്ക്ക് എന്നെ പണ്ടുമുതലേ ഇഷ്ടമാണെന്ന കാര്യം ഞാനറിയുന്നതെന്നും, അമ്മയ്ക്കും കോകിലയെ വലിയ ഇഷ്ടമായിരുന്നെന്നും താരം പറഞ്ഞു. ജീവിതത്തിൽ എൻ്റെ അനുഭവത്തിലൂടെ ഞാൻ പഠിച്ച ഒരു കാര്യമുണ്ടെന്നും, മരണത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്ന്. നന്മയിലേക്കുള്ള പാതയാണതെന്നും താരം പറയുകയുണ്ടായി.’ നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയെങ്കിലും, ചിലർ വിമർശിച്ചുകൊണ്ടും കമൻ്റുമായി വരികയും ചെയ്തിരുന്നു.

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
Related Posts
പാക് യുവതിയെ വിവാഹം ചെയ്ത സിആർപിഎഫ് ജവാൻ: സിആർപിഎഫിന്റെ അനുമതിയോടെയാണ് വിവാഹം കഴിച്ചതെന്ന് വാദം
CRPF jawan dismissal

പാകിസ്ഥാൻ പൗരയായ യുവതിയെ വിവാഹം ചെയ്തതിന് പിരിച്ചുവിട്ട സിആർപിഎഫ് ജവാൻ മുനീർ അഹമ്മദ് Read more

മാതാപിതാക്കളുടെ എതിർപ്പിനെ മറികടന്നുള്ള വിവാഹം: പോലീസ് സംരക്ഷണം ലഭിക്കണമെങ്കിൽ ഭീഷണി തെളിയിക്കണമെന്ന് ഹൈക്കോടതി
police protection marriage

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹിതരാകുന്ന ദമ്പതികൾക്ക് ഭീഷണി തെളിയിക്കാതെ പോലീസ് സംരക്ഷണം ലഭിക്കില്ലെന്ന് Read more

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ കൊണ്ടുപോയി
UP Wife Marriage

ഉത്തർപ്രദേശിൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
വിവാഹബന്ധം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനം
Marriage Heart Health

വിവാഹിതരായവരിൽ ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനം കണ്ടെത്തി. പങ്കാളിയോടൊപ്പം കഴിയുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ Read more

ദാമ്പത്യ ജീവിതത്തിൽ ഭർത്താവ് സുന്ദരനാവുന്നത് എപ്പോൾ ?
Pregnancy

ഭാര്യയുടെ ഗർഭകാലത്ത് ഒരു പുരുഷൻ അനുഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് Read more

നടൻ ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സിന്റെ പരാതി
Aju Alex

നടൻ ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സ് പൊലീസിൽ പരാതി നൽകി. കൊലഭീഷണി മുഴക്കിയെന്നാണ് Read more

നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്
Kokila

യൂട്യൂബർ അജു അലക്സിനെതിരെ നടൻ ബാലയുടെ ഭാര്യ കോകില പരാതി നൽകി. സ്ത്രീത്വത്തെ Read more

മുൻ ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല
Bala

ഡോ. എലിസബത്ത് ഉദയനെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിന് നടൻ ബാല പോലീസിൽ പരാതി Read more

വിവാഹബന്ധം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനം
Marriage Heart Health

വിവാഹിതരായ വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പുതിയ പഠനം കണ്ടെത്തി. രണ്ട് ദശലക്ഷം Read more

Leave a Comment