ലൈംഗികാരോപണ കേസില് നടന് ബാബുരാജിന് ഹൈകോടതി മുന്കൂര് ജാമ്യം

നിവ ലേഖകൻ

Baburaj sexual assault case

ലൈംഗികാരോപണ കേസില് നടന് ബാബുരാജിന് ഹൈകോടതി മുന്കൂര് ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തിനുള്ളില് അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സിനിമയില് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയര് ആര്ട്ടിസ്റ്റിന്റെ പരാതിയിന്മേലാണ് കേസ്. ആലുവയിലെ വീട്ടില് വച്ചും റിസോര്ട്ടില് വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതി ഡിഐജിക്ക് ഓണ്ലൈനായി നല്കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. സിനിമയില് അഭിനയിക്കാന് അവസരം വാഗ്ദാനം ചെയ്ത് അടിമാലി കല്ലാറില് ഉണ്ടായിരുന്ന നടന്റെ സ്വന്തം റിസോര്ട്ടിലും ആലുവയിലെ വസതിയിലും വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ മൊഴി ഓണ്ലൈനായി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര് ചെയ്തത്.

യുവതിയുടെ പരാതിയില് പറയുന്നത്, ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോര്ട്ടില് റിസപ്ഷനിസ്റ്റായി ജോലി കിട്ടിയെന്നും, ബാബുരാജിന്റെ ജന്മദിന പാര്ട്ടിയില് വച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നുമാണ്. 2019-ല് പുതിയൊരു സിനിമയുടെ ചര്ച്ചയ്ക്കെന്നു പറഞ്ഞ് ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചുവെന്നും, അവിടെ വച്ച് പീഡനത്തിന് ഇരയാക്കിയെന്നും യുവതി ആരോപിക്കുന്നു. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ലെന്നും, മറ്റൊരു ചിത്രത്തില് അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും താന് വിസമ്മതിച്ചുവെന്നും യുവതി പറയുന്നു.

  രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്ഐയുടെ ഗൃഹസന്ദർശന കാമ്പയിൻ

Story Highlights: Actor Baburaj granted anticipatory bail in sexual assault case by High Court

Related Posts
ആഗോള അയ്യപ്പ സംഗമത്തിൽ സുതാര്യതയില്ല; ഹൈക്കോടതിയുടെ വിമർശനം
Ayyappa Sangamam transparency

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യതയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സ്വകാര്യ വ്യക്തികളിൽ നിന്ന് Read more

ഉദയകുമാര് ഉരുട്ടിക്കൊലക്കേസ്: അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു
Udayakumar custodial death

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതെ Read more

  യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; മുഖ്യമന്ത്രി ഈ നിമിഷം അവരെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ
എ ഐ ക്യാമറ വിവാദം: പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
AI camera controversy

എ ഐ ക്യാമറ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി Read more

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
Udayakumar custodial death

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ഹൈക്കോടതി നിർണായക വിധി പ്രസ്താവിച്ചു. സിബിഐ കോടതി നേരത്തെ വിധിച്ച Read more

അനധികൃത സ്വത്ത് കേസ്: എഡിജിപി അജിത്കുമാറിന് ഹൈക്കോടതിയുടെ ആശ്വാസം
Ajithkumar wealth case

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് Read more

മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരായ പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ സർക്കാരിന് അനുമതി
Manjeswaram bribery case

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരായ സർക്കാർ ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി Read more

  പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ
റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്
sexual assault case

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസ് Read more

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് ലൈംഗികാതിക്രമം; മധ്യവയസ്കനെതിരെ കേസ്
Sexual Assault

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഹൂഗ്ലി ഉത്തർപാറയിലെ Read more

തോമസ് ഐസക്കിനെതിരായ ഹർജി ഹൈക്കോടതി തള്ളി
Kerala Knowledge Mission

മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ടി.എം. തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനായി Read more

പ്രയാഗ്രാജ് എക്സ്പ്രസ്സില് പെണ്കുട്ടിക്ക് ലൈംഗികാതിക്രമം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Prayagraj Express assault

പ്രയാഗ്രാജ് എക്സ്പ്രസ്സില് പെണ്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില് ജിആര്പി കോണ്സ്റ്റബിളിനെ സസ്പെന്ഡ് Read more

Leave a Comment