കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ വിധിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

Anjana

കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിട്ടത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം ഈ തുക നൽകണമെന്നാണ് ഉത്തരവ്. പത്ത് വർഷം ജയിലിൽ കിടന്നതിന് ശേഷമാണ് ​ഗിരീഷിന് ജയിൽ മോചനം സാധ്യമാകുന്നത്. ഇതിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരുടെ ബെഞ്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2013 ജൂൺ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെട്ടു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടിൽ കവർച്ച നടത്തുകയും ചെയ്‌തെന്ന കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  റാഗിങ് വിരുദ്ധ നിയമം കർശനമാക്കണം: ഹൈക്കോടതി
Related Posts
വ്യാജ ലൈംഗിക പീഡന പരാതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
False Sexual Harassment

വ്യാജ ലൈംഗികാതിക്രമ പരാതികൾ വർധിക്കുന്നതായി ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധ Read more

പതിനഞ്ചുകാരിയുടെ മരണം: പോലീസിന് ഹൈക്കോടതിയുടെ വിശദീകരണം തേടി
Kasaragod Teen Death

കാസർഗോഡ് പതിനഞ്ചുകാരിയെയും നാൽപ്പത്തിരണ്ടുകാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനോട് ഹൈക്കോടതി വിശദീകരണം Read more

വിവാഹങ്ങളിൽ ഗ്ലാസ് വെള്ളക്കുപ്പികൾ മാത്രം; ഹൈക്കോടതി
Kerala High Court

വിവാഹ ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് പകരം ഗ്ലാസ് കുപ്പികൾ ഉപയോഗിക്കണമെന്ന് കേരള ഹൈക്കോടതി Read more

  ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതി: ജഡ്ജിക്കെതിരെ ഹൈക്കോടതിയിൽ പ്രതിഷേധം
Kerala High Court Protest

വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന ആരോപണത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. Read more

ഫ്ളക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി വീണ്ടും; സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനം
Flex boards

വഴിയോരങ്ങളിലെ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. രാഷ്ട്രീയ Read more

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
exam paper leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ Read more

റാഗിങ് വിരുദ്ധ നിയമം കർശനമാക്കണം: ഹൈക്കോടതി
Anti-ragging law

റാഗിങ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്നും യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി. കർശന നടപടികളിലൂടെ Read more

  വ്യാജ ലൈംഗിക പീഡന പരാതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
റാഗിംഗ് കേസുകൾ: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു
ragging cases

റാഗിംഗ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് കേരള ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നു. നിയമസേവന Read more

നവീൻ ബാബു മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
Naveen Babu Death

എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ Read more

വ്യാജ ലൈംഗിക പീഡന പരാതികൾ: പ്രതിയുടെ ഭാഗവും കേൾക്കണം, ഹൈക്കോടതി
Sexual Harassment Complaints

ലൈംഗിക പീഡന പരാതികളിൽ പരാതിക്കാരിയെ മാത്രം വിശ്വസിക്കരുതെന്ന് ഹൈക്കോടതി. പ്രതിയുടെ ഭാഗവും കേൾക്കണമെന്നും Read more