Headlines

Crime News, Kerala News, Politics

കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ വിധിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ വിധിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിട്ടത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം ഈ തുക നൽകണമെന്നാണ് ഉത്തരവ്. പത്ത് വർഷം ജയിലിൽ കിടന്നതിന് ശേഷമാണ് ​ഗിരീഷിന് ജയിൽ മോചനം സാധ്യമാകുന്നത്. ഇതിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരുടെ ബെഞ്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2013 ജൂൺ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെട്ടു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടിൽ കവർച്ച നടത്തുകയും ചെയ്‌തെന്ന കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
മൈനാഗപ്പള്ളി അപകടം: അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ. ശ്രീക്കുട്ടി; മദ്യപാനം സമ്മതിച്...
തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
പള്ളുരുത്തി സ്വദേശി ആദം ജോ ആൻറണിയെ കാണാതായ കേസ്: 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല

Related posts