
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു.
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കല്ലു കെട്ടുന്നതിനിടെ ആണ് തൊഴിലാളികൾക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.
സംഭവം നടന്ന തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആതിരപ്പള്ളി വാഴച്ചാൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും മഴയെ തുടർന്ന് അടച്ചു.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലും സഞ്ചാരികളെ നിരോധിച്ചിരിക്കുകയാണ്.
Story highlight: Accident due to thunderstorm ;11 injured .