അമ്മു സജീവിന്റെ മരണം: എബിവിപി ഗവർണർക്ക് പരാതി നൽകി, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

നിവ ലേഖകൻ

Ammu Sajeev death investigation

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ എബിവിപി ഗവർണർക്ക് പരാതി നൽകി. പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വീഴ്ച പരിശോധിക്കണമെന്നും സിഎംഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, അമ്മു എ സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനാപുരം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നുപേർക്കും എതിരെ നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് മൂന്ന് പ്രതികളെയും പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ബുധനാഴ്ച രാവിലെ 11 മണിവരെ കസ്റ്റഡി അനുവദിച്ചു. കസ്റ്റഡി നൽകരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണസംഘം വരും ദിവസങ്ങളിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം ആയിരിക്കും തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.

  അടിമാലി മണ്ണിടിച്ചിൽ: നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി

Story Highlights: ABVP files complaint with Governor over nursing student Ammu Sajeev’s death in Pathanamthitta

Related Posts
നീലേശ്വരം വെടിക്കെട്ടപകടം; അന്വേഷണം പൂർത്തിയാക്കാതെ പൊലീസ്
Nileshwaram fireworks accident

കാസർഗോഡ് നീലേശ്വരം വെടിക്കെട്ടപകടത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കാതെ മുന്നോട്ട് പോകുന്നു. 2024 ഒക്ടോബർ Read more

കഴക്കൂട്ടം ഹോസ്റ്റൽ പീഡനക്കേസ്: പ്രതി ബെഞ്ചമിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
Kazhakkoottam assault case

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ബെഞ്ചമിനെ Read more

കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ ക്രമക്കേട്; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി
Bevco outlet inspection

പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കണക്കിൽപ്പെടാത്ത Read more

  ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
ജി. സുധാകരനെതിരായ സൈബർ ആക്രമണം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
Cyber attack

മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി Read more

വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനവുമായി എബിവിപി; ആശങ്ക അറിയിച്ച് എസ്എഫ്ഐ
PM Shri Project

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എബിവിപി അഭിനന്ദനം അറിയിച്ചു. പി.എം. ശ്രീ പദ്ധതി Read more

ഷാഫി പറമ്പിലിനെ മർദിച്ച സിഐയെ പിരിച്ചുവിടാനുള്ള ഉത്തരവ് ഡിജിപി റദ്ദാക്കി
Abhilash David dismissal

പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ മർദിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള ഉത്തരവ് ഡിജിപി Read more

  ശബരിമലയിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്ന സംഭവം; സുരക്ഷാ വീഴ്ചയില്ലെന്ന് പോലീസ്
താമരശ്ശേരി ഫ്രഷ് കട്ട് കേസ്: 2 പേർ കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം
Thamarassery Fresh Cut case

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആം Read more

രാഷ്ട്രപതിയുടെ ശബരിമല ദർശനം: വിമർശനവുമായി ഡിവൈഎസ്പി, വിശദീകരണം തേടി എസ്പി
Sabarimala visit controversy

രാഷ്ട്രപതിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസിനെക്കുറിച്ച് വിശദീകരണം തേടി Read more

പേരാമ്പ്രയിലെ ആക്രമണം ആസൂത്രിതമെന്ന് ഷാഫി പറമ്പിൽ; പിന്നിൽ ശബരിമല വിഷയമെന്ന് ആരോപണം
Perambra Conflict

പേരാമ്പ്രയിൽ തനിക്കെതിരെ നടന്ന ആക്രമണം ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് ഷാഫി Read more

Leave a Comment