കാണ്ഡഹാർ വിമാന റാഞ്ചൽ സൂത്രധാരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു

Abdul Rauf Azhar

ബഹാവൽപൂർ (പാകിസ്താൻ)◾: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ ഉന്മൂലനം ചെയ്യപ്പെട്ടു. ഇയാൾ കാൽ നൂറ്റാണ്ടായി ഇന്ത്യയുടെ തലവേദനയായി മാറിയ കാണ്ഡഹാർ വിമാന റാഞ്ചലിലെ മുഖ്യ സൂത്രധാരനായിരുന്നു. ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ചികിത്സയിലിരിക്കെയാണ് അബ്ദുൾ റൗഫ് അസറിന്റെ മരണം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡറായി 2007 ഏപ്രിൽ 21 മുതൽ പ്രവർത്തിച്ചു വരികയായിരുന്നു അബ്ദുൾ റൗഫ് അസർ. ഇയാൾ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ആസൂത്രകനായിരുന്നു. വർഷങ്ങളായി ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. മസൂദ് അസ്റിനെ കൂടാതെ മറ്റു രണ്ട് ഭീകരരെ കൂടി മോചിപ്പിക്കുന്നതിന് വേണ്ടി 1999 ഡിസംബറിൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി-814 എന്ന വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയത് ഇയാളായിരുന്നു.

1994 ലാണ് മസൂദ് അസർ കശ്മീരിലെ ഹർക്കത്തുൽ അൻസാർ ഭീകരവാദികളുടെ ക്യാമ്പിൽ വെച്ച് പിടിയിലായത്. തുടർന്ന് അബ്ദുൾ റൗഫിന്റെ ആസൂത്രണത്തിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി കാണ്ഡഹാറിൽ എത്തിക്കുകയായിരുന്നു. അഞ്ച് കൊല്ലത്തോളം മസൂദ് ജയിലിലായിരുന്നു.

  ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ തുർക്കിയിൽ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തൽ

വിമാനം റാഞ്ചിയതോടെ മസൂദിനെയും മറ്റു മൂന്ന് കൂട്ടാളികളെയും അന്ന് ഇന്ത്യ കൈമാറി. ഇതിനുപിന്നാലെ 2000ൽ ജെയ്ഷെ മുഹമ്മദിന് മസൂദ് രൂപം കൊടുത്തു. താലിബാൻ പിന്തുണയോടെ മസൂദിനെ രക്ഷിക്കാൻ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായി. ഈ ഗൂഢാലോചനയിലടക്കം അബ്ദുൾ റൗഫ് പങ്കാളിയായി.

അബ്ദുൾ റൗഫ് അസർ ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങളുടെ പ്രധാന കണ്ണിയായിരുന്നു. ഇയാൾ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ മേധാവിയായിരുന്നു. പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ബോംബാക്രമണത്തിന് വരെ ഇയാൾ ചുക്കാൻ പിടിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ റൗഫ് അസർ, ഇന്ത്യയിലെ എല്ലാ പ്രധാന ജെയ്ഷെ ആക്രമണങ്ങളും ആസൂത്രണം ചെയ്തു. 2001-ൽ ജമ്മു കശ്മീർ നിയമസഭയ്ക്കും പാർലമെന്റിനും നേരെയുണ്ടായ ‘ഫിദായീൻ’ ആക്രമണം, 2016-ൽ പത്താൻകോട്ട് ഐഎഎഫ് ബേസ് ആക്രമണം, നഗ്രോട്ട, കതുവ ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം, 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണം എന്നിവ റൗഫ് അസറിൻ്റെ നേതൃത്വത്തിൽ നടന്നവയാണ്.

  ഡൽഹി സ്ഫോടനത്തിന് പിന്നിൽ ഉമർ മുഹമ്മദോ? പ്രതികരണവുമായി ബന്ധുക്കൾ

അബ്ദുൾ റൗഫ് ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡറായി ചുമതലയേറ്റത് മസൂദ് അസർ ഒളിവിൽ പോയതിന് പിന്നാലെയാണ്. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെയും എൻഐഎയുടെയും അഭിപ്രായത്തിൽ, മസൂദ് അസ്റിന്റെ അഭാവത്തിൽ ജെയ്ഷെ മുഹമ്മദിന് വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുന്നത് റൗഫ് അസ്റാണ്. താലിബാൻ, അൽക്വയ്ദ അടക്കമുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ പാക് അധികാരികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 2010 ഡിസംബറിൽ അമേരിക്ക ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണങ്ങൾ നടന്ന ബാലകോട്ട്, മൻഷേര, മുസാഫറാബാദ് എന്നിവിടങ്ങളിൽ ഭീകര ക്യാമ്പുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല റൗഫ് അസ്റിനായിരുന്നു. പാക് അധിനിവേശ കശ്മീരിലും പാകിസ്താനിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ കേഡർമാരെ പ്രചോദിപ്പിക്കുകയും, പാകിസ്താൻ സർക്കാരുമായും ഐഎസ്ഐയുമായും ബന്ധപ്പെടുകയും, ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ രൂപത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പ്രചാരണ സാമഗ്രികൾ തയ്യാറാക്കുകയും, ഫണ്ട് ക്രമീകരിക്കുകയും, മറ്റ് ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നത് ഇയാളാണ്.

Story Highlights: കാണ്ഡഹാർ വിമാന റാഞ്ചലിലെ മുഖ്യസൂത്രധാരൻ അബ്ദുൾ റൗഫ് അസർ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ടു.

  ചെങ്കോട്ട സ്ഫോടനം: ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്
Related Posts
ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ തുർക്കിയിൽ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തൽ
Delhi blast case

ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ തുർക്കിയിൽ വെച്ച് ജെയ്ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി Read more

ഡൽഹി സ്ഫോടനത്തിന് പിന്നിൽ ഉമർ മുഹമ്മദോ? പ്രതികരണവുമായി ബന്ധുക്കൾ
Delhi blast Umar Muhammed

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിനെക്കുറിച്ച് Read more

ചെങ്കോട്ട സ്ഫോടനം: ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്
Delhi blast case

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. Read more

ഓപ്പറേഷൻ സിന്ദൂർ: മസൂദ് അസ്ഹറിൻ്റെ കുടുംബം കൊല്ലപ്പെട്ടെന്ന് ജെയ്ഷെ കമാൻഡർ
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് Read more

തീവ്രവാദ ബന്ധം സംശയിച്ച് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
NIA raids terror links

തീവ്രവാദ ബന്ധം സംശയിച്ച് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ജെയ്ഷ് ഇ Read more