ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജെയ്ഷെ കമാൻഡർ മസൂദ് ഇല്ല്യാസ് കശ്മീരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹാവൽപുരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിഗമനത്തെ ശരിവെക്കുന്നതാണ് മസൂദ് ഇല്ല്യാസിൻ്റെ വെളിപ്പെടുത്തൽ. ജെയ്ഷെ മുഹമ്മദിൻ്റെ ശക്തികേന്ദ്രമായ ബഹാവൽപുരിൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നായിരുന്നു പാകിസ്താന്റെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സും അന്താരാഷ്ട്ര നിരീക്ഷകസംഘവും വിശദീകരിച്ചിരുന്നത്.
കമാൻഡർ മസൂദ് ഇല്ല്യാസ് കശ്മീരി അടുത്തിടെ ഒരു പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് ഏഴിന് നടന്ന ഓപ്പറേഷനിൽ ജെയ്ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്ഹർ ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് മസൂദ് ഇല്യാസ് കശ്മീരിയുടെ വീഡിയോ പുറത്തുവരുന്നത്.
ഇന്ത്യയുടെ ആക്രമണം വലിയ ആഘാതമുണ്ടാക്കിയെന്ന് മസൂദ് ഇല്യാസ് കശ്മീരി സമ്മതിക്കുന്നുണ്ട്. വീഡിയോയിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ ആക്രമണം ഉണ്ടാക്കിയ ആഘാതം വ്യക്തമായി കാണാം. അതേസമയം, ഇന്ത്യയുടെ ഈ അവകാശവാദം തെറ്റാണെന്ന് പാകിസ്താൻ്റെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സും അന്താരാഷ്ട്ര നിരീക്ഷക സംഘവും വാദിച്ചിരുന്നു.
അതിനിടയിലാണ് ഇന്ത്യയുടെ ആക്രമണം വലിയ ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് മസൂദ് ഇല്യാസ് കശ്മീരി രംഗത്തെത്തിയിരിക്കുന്നത്. ഇല്യാസ് കശ്മീരിയുടെ ഈ വെളിപ്പെടുത്തൽ നിർണായകമാണ്. ഇതിലൂടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഒരു വിജയമായിരുന്നു എന്ന് വ്യക്തമാവുകയാണ്.
അതേസമയം മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്താൻ്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതിലൂടെ ജെയ്ഷെ മുഹമ്മദിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജെയ്ഷെ മുഹമ്മദ് എങ്ങനെ മുന്നോട്ട് പോകുമെന്നുള്ളത് ഉറ്റുനോക്കുകയാണ്.
Story Highlights : Masood Azhar’s Family killed in Operation Sindoor Jaish-e-Mohammed