അബ്ദുൽ റഹീമിന്റെ മോചനത്തിന് 47.87 കോടി സമാഹരിച്ചു; 11.60 കോടി ബാക്കി

Anjana

Abdul Rahim release fund

അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിനായി ലോകമലയാളികൾ നൽകിയ സഹായം ഒരു പൂക്കാലമായി മാറി. 34 കോടി രൂപയായിരുന്നു ആവശ്യമുണ്ടായിരുന്നതെങ്കിലും, ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത് 47,87,65,347 രൂപയാണ്. ഉമ്മ ഫാത്തിമയുടെ കണ്ണുനീരും കുടുംബത്തിൻറെ ആശങ്കയും കണ്ട് ഒൻപത് ലക്ഷം ആളുകളാണ് ചെറുതും വലുതുമായ സഹായം നൽകി പങ്കാളികളായത്.

സൗദി ബാലൻ്റെ കുടുംബത്തിനും അഭിഭാഷകന് നൽകിയതും അടക്കം 36,27,34,927 രൂപ ചിലവായി. ട്രസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽ 11,60,30,420 രൂപയാണ് ബാക്കിവന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ റഹീം നാട്ടിലെത്തിയശേഷമായിരിക്കും ബാക്കി തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക. അബ്ദുൽ റഹീമിൻ്റെ കുടുംബവുമായി റഹിം സഹായ സമിതി ഭിന്നിപ്പിലാണെന്ന വാർത്തയും ഭാരവാഹികൾ തള്ളി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. സ്പോൺസറുടെ, ചലനശേഷി നഷ്ടപ്പെട്ട മകന്റെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് ഇത്. റഹീമിന്റെ കേസ് ഈമാസം 17 ന് റിയാദ് കോടതി പരിഗണിക്കാനിരിക്കുകയാണ്. അതേ ദിവസം തന്നെ റഹീമിന്റെ മോചന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Story Highlights: Abdul Rahim’s release fund reaches 47.87 crores, with 11.60 crores remaining in trust account

Leave a Comment