അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നു; കുടുംബം കണ്ണീരിൽ

നിവ ലേഖകൻ

Abdul Rahim release delay

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകുന്നത് കുടുംബത്തിന് വേദനയായിരിക്കുകയാണ്. മോചനം പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് നിരാശയായി കോടതി നടപടികൾ നീളുകയാണ്. കണ്ണീരോടെയുള്ള കാത്തിരിപ്പിലാണ് ഉമ്മ ഫാത്തിമ. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ്മ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വധശിക്ഷ റദ്ദാക്കിയിട്ട് 6 മാസത്തോളമായി ഇനിയും മോചനം നീളുന്നത് സഹിക്കാൻ കഴിയുന്നതല്ലെന്ന് സഹോദരൻ നസീർ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള വകുപ്പുകളിൽ നടപടിക്രമങ്ളൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഫാത്തിമയും നസീറും സൗദി ജയിലിലെത്തി അബ്ദുൽ റഹീമിനെ സന്ദർശിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്.

അതേസമയം, റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

Story Highlights: Abdul Rahim’s family awaits release order as court proceedings delay his freedom after 18 years in Saudi jail

Related Posts
അറഫ സംഗമത്തോടെ ഈ വർഷത്തെ ഹജ്ജിന് സമാപനം
Hajj Pilgrimage

ഈ വർഷത്തെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം സമാപിച്ചു. 18 ലക്ഷത്തോളം Read more

സൗദിയിൽ ഹജ്ജിന് മലയാളി കമ്പനിയുടെ ആരോഗ്യ സേവനം
Hajj health services

സൗദിയിൽ ഹജ്ജ് തീർത്ഥാടനത്തിന് മലയാളി ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് ആരോഗ്യ സേവനങ്ങൾ Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് കോടതി വിധി; നിയമ സഹായം തേടുമെന്ന് സമിതി
Abdul Rahim release

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ Read more

സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
US Saudi Arabia deal

സൗദി അറേബ്യയും അമേരിക്കയും തമ്മിൽ 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാർ ഒപ്പുവെച്ചു. Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും മാറ്റി; കോടതി നടപടികൾ വൈകുന്നു
Abdul Raheem Saudi Release

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി Read more

ട്രംപ് സൗദിക്ക് 100 ബില്യൺ ഡോളറിന്റെ ആയുധ കരാർ വാഗ്ദാനം ചെയ്യുന്നു
US-Saudi arms deal

മെയ് 13 ന് സൗദി അറേബ്യയിൽ നടക്കുന്ന സന്ദർശന വേളയിൽ, യുഎസ് പ്രസിഡന്റ് Read more

പ്രധാനമന്ത്രി മോദി ഇന്ന് സൗദിയിലേക്ക്
Modi Saudi Arabia Visit

സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി Read more

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്
Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി Read more

സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചു: കേന്ദ്രം ഇടപെടണമെന്ന് സ്റ്റാലിൻ
Hajj Quota

സൗദി അറേബ്യ സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തമിഴ്നാട് Read more

Leave a Comment