സന്തോഷ് വർക്കി എന്ന ആറാട്ടണ്ണന് സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിമാരെ അപമാനിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നും കോടതി വർക്കിക്ക് മുന്നറിയിപ്പ് നൽകി. നടി ഉഷാ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവരുടെ പരാതിയിലാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നിരന്തരം നടത്തിയെന്നായിരുന്നു പരാതി. സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിക്കരുതെന്നും കോടതി നിർദേശിച്ചു.
Story Highlights: The Kerala High Court granted bail to vlogger Aarattu Annan aka Santosh Varki in a case related to insulting womanhood, while acknowledging the prima facie existence of the offense.