ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നൽകിയ മഹാനായ നേതാവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തുന്ന ദൈവകരത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വവർഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്നാണ് മാർപാപ്പ വിശേഷിപ്പിച്ചിരുന്നത്.
ഈസ്റ്റർ ദിനത്തിൽ ഗാസയിലെ ജനങ്ങളുടെ കണ്ണീരിനെക്കുറിച്ച് ആകുലപ്പെട്ട മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതത്തിൽ ജനതയെ ഹൃദയത്തോട് ചേർത്തുനിർത്തി.
യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു മാർപാപ്പ. 21-ാം നൂറ്റാണ്ടിൽ സമാധാനത്തിന്റെ പ്രവാചകനും മനുഷ്യസ്നേഹത്തിന്റെ പ്രതീകവുമായിരുന്നു അദ്ദേഹം. ദൈവരാജ്യത്തിനു വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിശ്വസിച്ച് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു.
വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വി ഡി സതീശൻ പറഞ്ഞു. മനുഷ്യസ്നേഹിയായ പാപ്പയ്ക്ക് വിട നൽകുന്നതിന്റെ വേദനയിലാണ് ലോകം. സ്നേഹവും കാരുണ്യവും നിറഞ്ഞ ജീവിതമാണ് അദ്ദേഹം നയിച്ചത്.
Story Highlights: V. D. Satheesan, Leader of the Opposition, remembers Pope Francis as a prophet of peace and a symbol of human love.