ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ രണ്ട് ദിവസത്തെ പര്യടനത്തിനിടെ ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി. അരക്കു, ദുംബ്രിഗുഡ മേഖലകളിലാണ് പര്യടനം നടന്നത്. പെഡപാഡു ഗ്രാമത്തിലെ നിവാസികളുമായി സംവദിച്ച അദ്ദേഹം അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു.
\
പെഡപാഡു ഗ്രാമത്തിലെ സന്ദർശന വേളയിൽ, പാംഗി മിതു എന്ന വൃദ്ധയും മറ്റ് നിരവധി സ്ത്രീകളും നഗ്നപാദരായി നിൽക്കുന്നത് പവൻ കല്യാണിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് കണ്ട് വികാരാധീനനായ അദ്ദേഹം ഗ്രാമത്തിലെ ആകെ താമസക്കാരുടെ എണ്ണം അന്വേഷിച്ചു. ഏകദേശം 350 പേർ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ഓഫീസ് ജീവനക്കാരെ വിളിച്ച് എല്ലാവർക്കും ചെരിപ്പുകൾ എത്തിക്കാൻ നിർദേശം നൽകി.
\
ഗ്രാമവാസികളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട് പരിഹാരം കാണാൻ ശ്രമിച്ച ഉപമുഖ്യമന്ത്രിയോട് ഗ്രാമവാസികൾ നന്ദി പ്രകടിപ്പിച്ചു. മറ്റൊരു നേതാവും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും ഗ്രാമം സന്ദർശിച്ച് ബുദ്ധിമുട്ടുകൾ പരിഹരിച്ചതിന് ഉപമുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.
\
“ഞങ്ങളുടെ പവൻ സാർ വന്ന് ഞങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു,” ഒരു ഗ്രാമീണൻ വികാരഭരിതനായി പറഞ്ഞു. ANIയുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ജനസേനാ നേതാവ് കൂടിയായ പവൻ കല്യാൺ ഗ്രാമവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കി.
Story Highlights: Andhra Pradesh Deputy Chief Minister Pawan Kalyan visited Pedapadu village and, touched by the sight of villagers without footwear, arranged for footwear to be distributed to all 350 residents.