കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ നിലവിലെ വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പ്രഖ്യാപിച്ചു. വഖഫ് നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അധികാരത്തിലെത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം റദ്ദാക്കുമെന്ന് ഇമ്രാൻ മസൂദ് ഉറപ്പ് നൽകി. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നവർ നാളെ മറ്റൊരു വിഭാഗത്തെയും ആക്രമിക്കുമെന്ന് ഇമ്രാൻ മസൂദ് മുന്നറിയിപ്പ് നൽകി. അതിനാൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 5നാണ് രാഷ്ട്രപതി ദ്രൗപദി മുർമു വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവച്ചത്.
ഇരുസഭകളിലെയും ചൂടേറിയ ചർച്ചകൾക്ക് ശേഷമായിരുന്നു ബില്ല് പാസാക്കിയത്. വഖഫ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ ഹർജിക്കാരിൽ ഒരാളായിരുന്നു കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്.
Story Highlights: Congress MP Imran Masood vows to revoke the Waqf Law if the party returns to power.