**പത്തനംതിട്ട◾:** തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കൻ ഓതറ സ്വദേശിയായ മനോജ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.45നാണ് സംഭവം. മനോജിന്റെ ബന്ധുവും അയൽവാസിയുമായ രാജനെ പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം കൈക്കലാക്കിയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം മൂർച്ഛിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
പരുക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ഓതറയിലാണ് സംഭവം നടന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: A man was stabbed to death in Thiruvalla, Pathanamthitta, following a dispute over LIFE Mission funds.