മാസപ്പടി കേസ്: വീണ വിജയൻ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടിവരുമെന്ന് ഷോൺ ജോർജ്

masapadi case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞതായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇ ഡിക്ക് മുന്നിലും വീണ വിജയൻ ഹാജരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ തെളിവുകൾ കൈമാറുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും വീണ വിജയനും മാത്രമല്ല, മറ്റു പലരുടെയും ഇടപാടുകൾ പുറത്ത് വരണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇനി തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 13 പ്രതികളാണുള്ളത്. കേസിൽ വീണ വിജയൻ 11-ാം പ്രതിയാണ്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയാണ് ഒന്നാം പ്രതി.

എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 114 രേഖകളും 72 സാക്ഷികളും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്ച തന്നെ നമ്പറിട്ട് പരിഗണിക്കുമെന്നാണ് വിവരം.

മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

  വീണാ വിജയനെതിരെ രൂക്ഷവിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എംപി

കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്. ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും.

Story Highlights: BJP leader Shone George states Veena Vijayan will face ED questioning in the ongoing ‘masapadi’ case, with no further stays on the SFIO investigation.

Related Posts
സിഎംആർഎൽ കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ റിപ്പോർട്ട് കോടതി സ്വീകരിച്ചു
CMRL Case

എറണാകുളം അഡീഷണൽ സെഷൻസ് കോടതി സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ Read more

മാസപ്പടി കേസ്: വീണാ വിജയനൊപ്പം മറ്റ് രാഷ്ട്രീയ നേതാക്കളുടെയും ഇടപാടുകൾ ഇഡി പരിശോധിക്കും
Masappadi Case

മാസപ്പടി കേസിൽ വിപുലമായ അന്വേഷണത്തിന് ഇ ഡി ഒരുങ്ങുന്നു. വീണാ വിജയനെ ചോദ്യം Read more

  ആശാ വർക്കേഴ്സിന്റെ സമരം: തൊഴിൽ മന്ത്രിയുമായി ചർച്ച
മാസപ്പടി കേസ്: വീണ വിജയൻ 11-ാം പ്രതി; എസ്എഫ്ഐഒ കുറ്റപത്രത്തിൽ 13 പേർ
Masappadi Case

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. സിഎംആർഎൽ എംഡി ശശിധരൻ ഒന്നാം പ്രതിയും Read more

മാസപ്പടി കേസ്: വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇഡി
Masappadi Case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Read more

വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: സിപിഐഎം പ്രതിരോധം തുടരുന്നു
Veena Vijayan SFIO Chargesheet

മാസപ്പടി കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയുടെ Read more

മാസപ്പടി കേസ്: കുറ്റപത്ര പരിശോധന ഇന്ന്
Masappadi Case

മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് എറണാകുളം സെഷൻസ് Read more

വീണാ വിജയനെതിരെ രൂക്ഷവിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എംപി
Veena Vijayan

മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിലാണ് വീണാ വിജയന് പണം ലഭിച്ചതെന്ന് എൻ കെ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
വീണാ വിജയൻ വിഷയം സിപിഐഎം ചർച്ച ചെയ്യണം: ഷോൺ ജോർജ്
Veena Vijayan SFI Row

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി സിപിഐഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണമെന്ന് ബിജെപി Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more