നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫിന്റെ പുതിയ സ്മാർട്ട്ഫോൺ മോഡലായ സിഎംഎഫ് ഫോൺ 2 പ്രോ ഈ മാസം അവസാനം ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ 28ന് വൈകുന്നേരം 6:30നാണ് ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച്. 20000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന.
സിഎംഎഫ് ഫോൺ 1 നേക്കാൾ വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് പുതിയ ഫോണിൽ ഉണ്ടാകുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.1ലാണ് ഫോൺ പ്രവർത്തിക്കുക. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 FHD+ AMOLED പാനലും മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
8GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസൻഷ്യൽ കീ പിന്തുണയ്ക്കൊപ്പം IP64 റേറ്റിംഗും ഫോണിന് ലഭിക്കും. 5,000 mAh ബാറ്ററിയാണ് ഫോണിനെ പവർ ചെയ്യുന്നത്.
റിമൂവ് ചെയ്യാവുന്ന ബാക്ക് കവർ ഡിസൈൻ തന്നെയായിരിക്കും സിഎംഎഫ് ഫോൺ 2 പ്രോയിലും ഉണ്ടാകുക. സിഎംഎഫ് ഫോൺ 2 പ്രോയ്ക്കൊപ്പം സിഎംഎഫ് ബഡ്സ് 2, സിഎംഎഫ് ബഡ്സ് 2a, സിഎംഎഫ് ബഡ്സ് 2 പ്ലസ് എന്നിവയും ഏപ്രിൽ 28ന് ലോഞ്ച് ചെയ്യുന്നുണ്ട്.
Story Highlights: Nothing’s sub-brand CMF is launching its new phone model, CMF Phone 2 Pro, in India on April 28th.